തൃശൂര്‍ പൂരത്തിന് കര്‍ശന വ്യവസ്ഥകളുമായി ഉത്തരവ്

By webdeskFirst Published Apr 13, 2016, 3:41 PM IST
Highlights

തൃശൂര്‍ പൂരത്തിന് സുരക്ഷ ശക്തമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. വെടിക്കെട്ട് നടത്തുകയാണെങ്കില്‍ അനുവദനീയമായ അളവിലെ വെടിമരുന്ന് ഉപയോഗിക്കാവൂവെന്നും ഉത്തരവിലുണ്ട്. വെടിപ്പുരയുടെ താക്കോല്‍ തൃശൂര്‍ തഹസീല്‍ദാര്‍ സൂക്ഷിക്കണമെന്നും വെടിമരുന്നിന്റെ കൃത്യമായ അളവ് കണക്കാക്കണമെന്നും നിര്ദ്ദേശമുണ്ട്.

ആന എഴുന്നള്ളിപ്പിനും നിയന്ത്രണമുണ്ട്.  വ്യവസ്ഥകള്‍ കര്‍ശനമാക്കി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടു. ആനകള്‍ തമ്മില്‍ 3 മീറ്റര്‍ അകലം പാലിക്കണം . രാവിലെ 10 മുതല്‍ 5 വരെ ആനകളെ എഴുന്നള്ളിക്കരുത് . 

ഒരു ആനയെ മൂന്നു മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് ദേവസ്വങ്ങള്‍ക്ക് കൈമാറി. തൃശൂര്‍ പൂരത്തിന് കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കേണ്ടിവരുമെന്ന് പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങള്‍.

തൃശൂര്‍ പൂരത്തിന് ഇളവില്ലെങ്കില്‍ ഘടക പൂരങ്ങള്‍ ചടങ്ങ് മാത്രമാക്കാന്‍ തീരുമാനമെടുത്തു . തൃശൂരില്‍ ചേര്‍ന്ന പൂരം സംഘാടകരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം .
 

click me!