സാഗര്‍ ചുഴലിക്കാറ്റ്; മത്സ്യബന്ധനത്തിന് പോകുന്നവര്‍ സൂക്ഷിക്കണമെന്ന് അറിയിപ്പ്

Web Desk |  
Published : May 17, 2018, 06:37 PM ISTUpdated : Jun 29, 2018, 04:21 PM IST
സാഗര്‍ ചുഴലിക്കാറ്റ്; മത്സ്യബന്ധനത്തിന് പോകുന്നവര്‍ സൂക്ഷിക്കണമെന്ന് അറിയിപ്പ്

Synopsis

ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ടിരിക്കുന്ന ശക്തമായ നൂനമര്‍ദ്ദം പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി 'സാഗര്‍' ചുഴലി കാറ്റായി മാറി

തിരുവനന്തപുരം:ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ടിരിക്കുന്ന ശക്തമായ നൂനമര്‍ദ്ദം പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി 'സാഗര്‍' ചുഴലി കാറ്റായി മാറി.ഇത് അടുത്ത 12 മണിക്കൂറില്‍ ചെറിയ രീതിയില്‍ ശക്തി പ്രാപിക്കുമെന്നും പടിഞ്ഞാറ് ദിശയിലേക്കും അവിടെനിന്ന് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശയിലേക്കും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ നീങ്ങുമെന്നാണ് കണക്കാക്കുന്നത്.

എന്നാല്‍ ഇത് ഇന്ത്യന്‍ തീരങ്ങളെ ബാധിക്കില്ല. അടുത്ത 48 മണിക്കൂറത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലേക്കും അറബി കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി