സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍  ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Published : Nov 14, 2016, 09:28 AM ISTUpdated : Oct 05, 2018, 01:01 AM IST
സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍  ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Synopsis

സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ കളമശേരി ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ജില്ലാ കോടതി തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ എത്തിയത്. തനിക്കെതിരായ കേസിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അറസ്റ്റുചെയ്യരുതെന്നുമായിരുന്നു ആവശ്യം. എന്നാല്‍ സക്കീര്‍ ഹുസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടു. ഇതുകൂടി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യപേക്ഷ തളളിയത്. 

ഒരാഴ്ചക്കുളളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. സക്കീറിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിക്കുകയാണെന്നും കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം തളളിയതോടെ സക്കീര്‍ ഹുസൈന്‍ വൈകാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ കീഴടങ്ങുമെന്നാണ് സൂചന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഖത്തറിലെ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്; അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം
ഖമനയി വധം: കശ്മീർ കനത്ത ജാഗ്രതയിൽ; നിയന്ത്രണങ്ങൾക്ക് നിർദ്ദേശം; ഇന്ത്യയിലുടനീളം പ്രതിഷേധം