
തസ്തിക പുനര്‍നിര്‍ണ്ണയത്തിന്റെ ഭാഗമായി അധികംവന്ന അധ്യാപകരെ സംരക്ഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ ഉത്തരവിറങ്ങിയില്ല. ഇതോടെ മൂവായിരത്തോളം അധ്യാപകര്‍ ആശങ്കയിലായി. മേയ് മാസം തന്നെ വിവിധ ജില്ലകളിലായി രണ്ടായിരത്തോളം അധ്യാപകര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പുനര്‍വിന്യാസത്തിന് ശേഷം ശമ്പള നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് ധനവകുപ്പിന്റെ നിലപാട്.
എറണാകുളത്ത് കഴിഞ്ഞ മാസം 450 അധ്യാപകര്‍ക്കും പാലക്കാട് , മലപ്പുറം ജില്ലകളില്‍ 200 പേര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. ഇതില്‍ 52 വയസ്സ് പിന്നിട്ട സീനിയര്‍ അധ്യാപകര്‍വരെയുണ്ടെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. വിവിധ സംഘടനകളെ യോജിപ്പിച്ചുള്ള സമരത്തിനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam