4 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി സല്‍മാന്‍ഖാന്‍

By Web DeskFirst Published Apr 17, 2018, 10:46 AM IST
Highlights
  • 4 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി സല്‍മാന്‍ഖാന്‍
  • 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെട്ടത്

ദില്ലി: വിദേശയാത്രയ്ക്കായി അനുമതി നല്‍കണമെന്ന ആവശ്യവുമായി സല്‍മാന്‍ഖാന്‍ കോടതിയെ സമീപിച്ചു. 4 രാജ്യങ്ങൾ സന്ദര്‍ശിക്കുന്നതിനായി അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് സല്‍മാന്‍ഖാന്‍ ജോധ്പൂർ കോടതിയെ സമീപിച്ചത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനു ശേഷം ജാമ്യത്തിലയിരുന്നു സല്‍മാന്‍ഖാന്‍.

 രാജ്യം വിടരുത്, അടുത്ത മാസം7നു കോടതിയിൽ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് സൽമാന് ജാമ്യം അനുവദിച്ചിരുന്നത്. നേരത്തെ ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് സല്‍മാന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലായിരുന്നു ജാമ്യം. കൂടാതെ 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവുത്തിന്റെ പുറത്തായിരുന്നു ജാമ്യം. സൽമാനടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ.

1998 സെപ്റ്റംബർ 26ന് ജോദ്പൂരിലെ ഭവാദിൽ വച്ചും 28ന് ഗോദാഫാമിൽ വച്ചുമാണ് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെട്ടത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു.

click me!