തൃണമൂല്‍ കോണ്‍ഗ്രസിലും ശിവസേനയിലും ഒതുങ്ങില്ല,സമാജ് വാദി പാർട്ടിയിലും പിളർപ്പ് ഭീഷണി ,രാംഗോപാൽ യാദവിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടേക്കും

Published : Jun 18, 2026, 08:28 AM IST
Akhilesh Yadav

Synopsis

സമാജ് വാദി പാർട്ടി പിളരില്ലെന്നും,ഇത്തരം ഭീഷണികൾ മുൻപും നേരിട്ടിട്ടുണ്ടെന്നും അഖിലേഷ് യാദവ്

ദില്ലി:  സമാജ് വാദി പാർട്ടിയിലും പിളർപ്പ് ഭീഷണി ഉയരുന്നു. മുതിർന്ന നേതാവ് രാംഗോപാൽ യാദവിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി പിളർത്തുമെന്ന അഭ്യൂഹം ശക്തമായി രാംഗോപാൽ യാദവ് അമിത്ഷാക്ക് കത്ത് നൽകിയെന്ന ആരോപണം ആവർത്തിച്ച് ഓംപ്രകാശ് രാജ്ഭർ രംഗത്തെത്തി : രാംഗോപാൽ യാദവ് പ്രതികരിച്ചിട്ടില്ല സമാജ് വാദി പാർട്ടി പിളരില്ലെന്നും,ഇത്തരം ഭീഷണികൾ മുൻപും നേരിട്ടിട്ടുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു  സമാജ് വാദി പാർട്ടി നേതാക്കളെ അഖിലേഷ് യാദവ് ഉടൻ കാണും

തൃണമൂൽ കോൺഗ്രസിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ കൂട്ടത്തോടെ എൻഡിഎ പക്ഷത്തേക്കോ?. 9 ലോക്സഭാ എംപിമാരുള്ള ശിവസേന ഉദ്ദവ് പക്ഷം പിളരുമെന്ന് ഉറപ്പായി. 6 പേർ ഷിൻഡേ പക്ഷത്തേക്ക് മാറും. ദില്ലിയിലെത്തിയ വിമതർ ഏക്നാഥ് ഷിൻഡേയുമായി കൂടികാഴ്ച നടത്തും. മൂന്നിൽ രണ്ടുപേർ മറുകണ്ടം ചാടിയാൽ അയോ​ഗ്യത ഒഴിവാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. വിമതരെ അനുനയിപ്പിക്കാൻ സഞ്ജയ് റാവത്ത് ദില്ലിയിലെത്തിയെങ്കിലും ഫലം കണ്ടില്ല. അവശേഷിക്കുന്ന മൂന്ന് എംപിമാർക്കൊപ്പം വാർത്താ സമ്മേളനം നടത്തിയ സഞ്ജയ് റാവത്ത് ഓപ്പറേഷൻ ടൈ​ഗറാണ് നടക്കുന്നതെന്നും, ഒരു എംപിക്ക് 50 കോടി വിലയിട്ടെന്നും ആരോപിച്ചു. 15 കോടി അഡ്വാൻസ് നൽകി ചാർട്ടേഡ് ഫ്ലൈറ്റിൽ റാഞ്ചിയെന്നും പറഞ്ഞു.

പ്രത്യേക ബ്ലോക്കായിരിക്കാൻ വിമതർ ആവശ്യപ്പെട്ടാൽ അനുവദിക്കരുതെന്ന് ഉദ്ദവ് പക്ഷം സ്പീക്കർ ഓംബിർളയെ കണ്ട് കത്ത് നൽകി. 8 എംപിമാരുള്ള എൻസിപി ശരദ് പവാർ വിഭാ​ഗത്തിലും പിളർപ്പെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് നാളെ എംപിമാരുടെ യോ​ഗം പവാർ വിളിച്ചത്. . ശിവസേന ഉദ്ദവിലെയും എൻസിപി എസ്പിയിലെയും എംപിമാർ കൂടി ചേർന്നാൽ ലോക്സഭയിൽ എൻഡിഎയ്ക്ക് വലിയ മേൽക്കൈ നൽകും. 293 എംപിമാരാണ് എൻഡിഎ പക്ഷത്തുണ്ടായിരുന്നത്. ടിഎംസിയുടെ ഇരുപതും ശിവസേന ഉദ്ദവിലെ ആറ് പേരും കൂടി വന്നാൽ അത് 319 ആവും. ചെറുപാർട്ടികളും സ്വതന്ത്രരും അടക്കം പത്ത് പേരും ഇന്ത്യ സഖ്യം വിട്ട ഡിഎംകെയുടെ 22 പേരും കൂടി എൻഡിഎ പക്ഷത്തേക്ക് വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻഡിഎക്ക് കിട്ടും. വർഷകാല സമ്മേളനത്തിൽ പ്രധാന ബില്ലുകൾ കൊണ്ടുവരാൻ തയ്യാറെടുക്കുന്ന ബിജെപിയുടെ തുടർനീക്കങ്ങൾ നിർണായകമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ബെവ്കോ
കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല, കർഷകര്‍ വീണ്ടും തെരുവിലേക്ക്; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ മോർച്ച, ജൂലയ് 28, 29 തീയതികളിൽ ദില്ലിയിൽ കൺവെൻഷൻ