സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിടിപ്പുകേടിന്റ ഇരയാണ് താനെന്ന് സാംകുട്ടി

By Web DeskFirst Published Jul 12, 2016, 5:38 PM IST
Highlights

ഏപ്രില്‍ 28ന് വെള്ളറട വില്ലേജ് ഓഫീസ് തീയ്യിട്ട് നശിപ്പിക്കാന്‍പ്രേരണയായതെന്തെന്ന് സാം കുട്ടി എന്ന അന്‍പത്തിയേഴുകാരന്‍ തുറന്നു  പറയുന്നു. വെള്ളറട സ്വദേശിയായ സാംകുട്ടി ടാപ്പിംഗ് തൊഴിലാളിയായാണ് 20 കൊല്ലം മുന്‍പ് കുടുംബവുമായി പത്തനംതിട്ടയിലേക്ക്  കുടിയേറുന്നത്. പിതൃസ്വത്തായി ലഭിച്ച നെയ്യാറ്റിന്‍കരയിലെ കോവില്ലൂരിലെ ഭൂമിയില്‍ 1991 വരെ സാംകുട്ടി കരമടച്ചു. പക്ഷേ പിന്നീടുനടന്ന റീ സര്‍വ്വേയില്‍ സാംകുട്ടിയുടെ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെടുത്തി. അന്നുമുതല്‍ ഇത് തിരുത്തിക്കിട്ടാന്‍വേണ്ടി  സാംകുട്ടി വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും കയറി ഇറങ്ങുന്നു. ശരിയാക്കാമെന്ന് പറഞ്ഞ് പലരും പണവും കൈപ്പറ്റി. റബ്ബര്‍ വിലയിടിവിനെ  തുടര്‍ന്നുണ്ടായ കടബാധ്യതകള്‍ തീര്‍ക്കാന്‍ ഭൂമിവിറ്റേ തീരൂവെന്ന നിലയില്‍ കാര്യങ്ങള്‍ എത്തി. ഇതിനിടെ ഗുരുതര ത്വക്ക് രോഗം പിടിപെട്ട് ലക്ഷക്കണക്കിന് രൂപ ചികിത്സാചെലവും. തന്റെ സങ്കടം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ പലകുറിശ്രമിച്ചെങ്കിലും നടക്കാതായപ്പോള്‍

വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ കഴിഞ്ഞദിവസം സാംകുട്ടി ജയില്‍ മോചിതനായി. മാധ്യമങ്ങളില്‍ നിന്നും പൊതു  സമൂഹത്തില്‍നിന്നും ലഭിച്ച പിന്തുണ മനോഭാവം മാറ്റി. പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും വെള്ളറടയിലെ ബന്ധുവീട്ടില്‍ കഴിയുന്ന സാംകുട്ടി പറഞ്ഞു.

click me!