
തിരുവനന്തപുരം: സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനലിന്‍റെ ഭാര്യ വിജി. സനല്‍ വധക്കേസില്‍ ഐജി തലത്തിലുള്ള അന്വേഷണം കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെ ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയിരിക്കുകയാണ്.
കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ഇരിക്കുകയാണ് സനലിന്‍റെ കുടുംബം. അന്വേഷണ ചുമതല ഐജി ശ്രീജീത്തിനെ എല്‍പ്പിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ കുടുംബത്തിന് മാറ്റമില്ല.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സനലിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം പറഞ്ഞത്. സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും വിജി ആരോപണം ഉന്നയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam