സഞ്ചാർ സാഥി ആപ്പ് അടിച്ചേല്‍പ്പിക്കില്ല ,ആവശ്യമില്ലെങ്കില്‍ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Published : Dec 02, 2025, 01:12 PM ISTUpdated : Dec 02, 2025, 01:13 PM IST
Sanchar Saathi

Synopsis

പുതിയ മൊബൈലുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തം

ദില്ലി:  സഞ്ചാർ സാഥി ആപ്പി്‍ല്‍ വ്യക്തത  കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്..ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാം.സൈബർ സുരക്ഷ മുൻ നിർത്തിയാണ് നടപടി ആപ്പിന്‍റെ  കാര്യത്തില് ഒരു നിർബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി

പുതിയ മൊബൈലുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.പൌരന്മാരെ നിരീക്ഷണ വലയത്തിലാക്കാനുള്ള നടപടി മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.പുതുതായി നിർമ്മിക്കുന്ന ഫോണുകളിലും, നിലവില് കടകളിൽ വില്പനയ്ക്കുള്ള ഫോണുകളിലും കേന്ദ്രസർക്കാറിന്റെ സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്. 90 ദിവസത്തിനകം ഈ നടപടികൾ പൂർത്തിയാക്കി റിപ്പോ‍‍ർട്ട് സമർപ്പിക്കാനാണ് മൊബൈല് നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വാട്സാപ്പ് ടെല​ഗ്രാം ആപ്പുകൾ സിമ്മുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവിനോടൊപ്പമാണ് ഈ നിർദേശം മന്ത്രാലയം നൽകിയത്. എന്നാൽ ഇത് പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.

വിവാദമായതിന് പിന്നാലെ ആപ്പ് ഉപയോഗിക്കണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമാണെന്നും, ആവശ്യമില്ലെങ്കില് ഡിലീറ്റ് ചെയ്യാനുള്ള സൌകര്യമുണ്ടാകുമെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പൌരന്മാരുടെ സൈബർ സുരക്ഷ മുന് നിർത്തിയാണ് നടപടി.നിർദേശം ആപ്പിൾ പോലുള്ള കമ്പനികൾ അം​ഗീകരിക്കുമോയെന്ന് ഇനിയും വ്യക്തമല്ല. പ്രതിപക്ഷം പാർലമെന്റിൽ ബഹളമുണ്ടാക്കാൻ ഓരോന്ന് പറയുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവും പറഞ്ഞു. നടപടിയെ ബിജെപി പിന്തുണച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ത്യയെ 'ഹൈ റിസ്ക്' വിഭാഗത്തിലേക്ക് തരംതാഴ്ത്തി ഓസ്ട്രേലിയ, കാരണം കേരള പൊലീസിന്‍റെ കണ്ടെത്തല്‍!
പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം