
സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ നിന്ന് ചന്ദന മരം മുറിച്ച് കടത്തുന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. ഇതര സംസ്ഥാനങ്ങളിലടക്കം ചന്ദനം വിൽപ്പനക്കെത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇതേടെ തലസ്ഥാനത്തെ തെളിയാതെ കിടന്ന ഒരുപാട് ചന്ദ മോഷണക്കേസുകൾക്കാണ് തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വാഹനത്തിൽ കറങ്ങി നടന്ന് മോഷണ സംഘം ചന്ദനമരങ്ങള്‍ കണ്ടെത്തും. രാത്രിയ്ിൽ മുറിച്ചെടുക്കുന്ന ചന്ദന മരങ്ങള്‍ മോഷ്ടാക്കളുടെ വീടുകളിൽ തന്നെ സൂക്ഷിക്കും. പിന്നീട് മലപ്പുറത്തുള്ള ഒരു ഇടനിലക്കാരൻ മുഖേന കർണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുള്ള അനധികൃത ചന്ദ ഫാക്ടിറിലേക്ക് കടത്തും. ഇതായിരുന്നു സംഘം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പലരും ചന്ദന മോഷക്കേസുകളിൽ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചവരാണ്.
മംഗലപുരം, കിളിമാനൂർ,അയിരൂർ,വർക്കല, കടയക്ക്ൽ എന്നിവടങ്ങിൽ ചന്ദരമരങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഈ കേസുകളുകളുടെ അന്വേഷണത്തിനിടെയാണ് മോഷ്ടാക്കളെ കുറിച്ച് ഷാഡോ പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് സംസഥാനത്തിനറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവരെ പിടികൂടികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam