
കൊല്ലം: മുള്ളുമല ആദിവാസികോളനിയിലെ നിവാസികള്‍ക്ക് ഇത്തവണ ഓണം പട്ടിണികൂടാതെ ആഘോഷിക്കാം. ആദിവാസി ഊരിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവുമെത്തി. സൗഹൃദ ദിനത്തിലാണ് സന്തോഷ് പണ്ഡിറ്റും ജിപ്സയും ഒരുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും ഓണക്കോടിയും കോളനിയിലെത്തി സമ്മാനിച്ചത്.
ജിപ്‌സ പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പുനലൂര്‍ മുള്ളു മല ഗിരിജന്‍ കോളനി, അച്ഛന്‍ കോവില്‍ എന്നീ സ്ഥലങ്ങളിലെ 72ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരുമാസത്തേക്കുളള ഭക്ഷണ സാധനങ്ങളും ഓണക്കോടിയുമാണ് ഇരുവരും എത്തിച്ചത്.
സിനിമ സംബന്ധമായിട്ടു പലരും പരിഹാസത്തോടെയാണ് സന്തോഷ് പണ്ഡിറ്റിനെ ഓർക്കാറുള്ളതും സംസാരിക്കാറുള്ളതും. ആദിവാസികൾക്ക് സഹായം എത്തിക്കുന്നത് ഇതു ആദ്യമായല്ല. ടനും സംവിധായകനുമായ ആര്യന്‍ കൃഷ്ണ മേനോന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ആഘോഷ കാലത്തും അദ്ദേഹം വിവിധ ആദിവാസികോളനികളിൽ സഹായമെത്തിക്കാറുണ്ട്. മുള്ളുമല അംഗനവാടിക്കടുത്തു വാഹനം സൈഡാക്കി ആദിവാസി ഊരിലെ എല്ലാവർക്കുമായി കൊണ്ട് വന്ന കിറ്റുകൾ കൈമാറി.
അംഗനവാടി കുട്ടികൾക്കും അദ്ദേഹം സമ്മാനങ്ങൾ കൈമാറി. നാലുപേരറിയാൻ കൂടെ ക്യാമറാമാനെയൊന്നും കരുതിയിരുന്നില്ല കണ്ടുനിന്ന ഒരാളെടുത്ത ഫോട്ടോയാണ് ഇത്- നടനും സംവിധായകനുമായ ആര്യന്‍ കൃഷ്ണ മേനോന്‍ പറയുന്നു. നിരവധി പേരാണ് സന്തോഷ് പണ്ഡിറ്റിന്‍റെ നന്മ നിറഞ്ഞ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ജിപ്‌സ ബീഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്ന് friendshipday ആയിരുന്നല്ലെ.സത്യത്തിൽ ഇപ്പോൾ fb open ചെയ്തപ്പോഴാണ് അറിയുന്നത്. Range ഇല്ലാത്ത സ്ഥലമായിരുന്നു... രാവിലെ 7 മണി തൊട്ട് പുനലൂർ മുള്ളു മല ഗിരിജൻ കോളനി, അച്ഛൻ കോവിൽ എന്നീ സ്ഥലങ്ങളിലായിരുന്നു. ഞാനും എന്റെ ഒരു സുഹൃത്ത് സന്തോഷ് പണ്ഡിറ്റും.. ശരിക്കും ഈ friendshipday യിൽ ഒരു പാട് നല്ലവരായ,[ആദ്യമായിട്ട് കാണുന്ന നല്ല മനസുള്ള, നന്മയുള്ള കൂട്ടുകാർക്കൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട്......... പക്ഷേ അവരുടെ അവസ്ഥ അറിഞ്ഞപ്പോൾ, ദുരിതപൂർണ്ണമായ ജീവിതം അറിഞ്ഞപ്പോൾ അതിയായ സങ്കടവും. വൈകിയാണെങ്കിലും എന്റെ എല്ലാ friends നും happy friendship day ആശംസിക്കുന്നു...
[ ദയവ് ചെയ്ത് എന്റെ body launguage നെപ്പറ്റിയോ, Make up നെപ്പറ്റിയോ, Costume നെപ്പറ്റിയോ, എന്റെfigure നെപ്പറ്റിയോ Comment ഇടരുത് plz... ഞാനൊരു കല്യാണത്തിനല്ല പോയത്.film Shootനും അല്ല.. പലരും ഇപ്പോൾ Mesenger ൽ വന്നിട്ട് എന്റെ വണ്ണക്കൂടുതലിനെപ്പറ്റിയുo photo pose ചെയ്യുന്നതിനെപ്പറ്റിയുo വേവലാതിപ്പെടുന്നത് കണ്ടു..]
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam