
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ്. പ്രളയം വിഴുങ്ങിയ കേരളത്തിന്‍റെ പ്രത്യേക സാഹചര്യം പരിഹണിച്ച് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമായിരുന്നെന്നാണ് പണ്ഡിറ്റിന്‍റെ പക്ഷം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയടക്കം ഹര്‍ത്താല്‍ ബാധിച്ചെന്ന് കാട്ടി ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത്.
സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
പ്രളയം വിഴുങ്ങിയ ഈ കേരളത്തെ എങ്കിലും ഹർത്താലിൽ നിന്നും ഒഴിവാക്കാമായിരുന്നു. പലരും പല ഇടങ്ങളിലായ് ചെയ്തു വന്നിരുന്ന ദുരിതാശ്വാസ പ്രവർത്തനം അനാവശ്യമായ് ഇന്നു നിർത്തി വെക്കുവാൻ കാരണമായ്. നഷ്ടം പാവപ്പെട്ടവർക്കും ഇപ്പോഴും ക്യാമ്പില് കഴിയുന്നവർക്കും ദുരിതം അനുഭവിക്കുന്നവർക്കും മാത്രം.
ആശുപത്രിയില് കിടക്കുന്ന രോഗികളും അവരെ പരിചരിക്കുന്നവരും എത്ര കഷ്ടപ്പെടുന്നുണ്ടാകും: പ്രളയത്തില് പലരുടെ വീട്ടിലേയും റ്റു _വീലർ നശിച്ചതാണ്. ഇപ്പോൾ ബസ്സാണ് പലരുടേയും ഏക ആശ്രയം: അതില്ലത്തതിനാല് പലരും കഷ്ടപ്പെടും....
എല്ലാ ആഘോഷങ്ങളും ഒരു വർഷം ഒഴിവാക്കുവാൻ പലരും പറഞ്ഞു. ഇതു കേട്ട് വിശ്വസിച്ച് പലരും ഓണം ഒഴിവാക്കി, സ്കൂൾ കലോൽസവങ്ങൾ ഒഴിവാക്കുന്നു. എന്നാൽ ബന്ദ് ഹർത്താല് ആഘോഷങ്ങള് എല്ലാ ആഴ്ചയിലും മുടങ്ങാതെ ഒന്നു വീതം നടത്തുന്നു'
കേരളത്തിലെ 20 എം.പി.മാരും പാർലിമെൻറിനു മുന്നിൽ നിരാഹാരം കിടന്നോ മറ്റോ പ്രതിഷേധിച്ചാൽ മതി ആയിരുന്നില്ലേ.....
വെറുതെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ എന്തിന് ഉപദ്രവിക്കുന്നു '
ഭാരത ബന്ദ് കേരളത്തില് പൂർണ്ണം :
കേരളം ഡാ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam