ലോട്ടറി രാജാവിന് വേണ്ടി സർക്കാരിന്‍റെ നിയമോപദേഷ്ടാവ്; വിവാദം കൊഴുക്കുന്നു

Published : Jul 05, 2016, 07:50 AM ISTUpdated : Oct 04, 2018, 05:06 PM IST
ലോട്ടറി രാജാവിന് വേണ്ടി സർക്കാരിന്‍റെ നിയമോപദേഷ്ടാവ്; വിവാദം കൊഴുക്കുന്നു

Synopsis

ലോട്ടറി ഇടപാടുവഴിവഴിയുളള  കളളപ്പണ കേസുമായി  ബന്ധപ്പെട്ടാണ്  സാന്‍റിയാഗോ മാർട്ടിന്‍റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്ർറ് ഡയറക്ടേറ്റ് കണ്ടുകെട്ടിയത്. ഇതിനെ ചോദ്യം ചെയ്ത് സാന്‍റിയാഗോ മാർ‍ട്ടിൻ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് സർക്കാരിന്‍റെ നിയമ ഉപദേഷ്ടാവായ സംസ്ഥാനത്തെ മുതിർന്ന അഭിഭാഷകൻ  എം കെ ദാമോദരൻ ഹാജരായത്. 

ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട്  സിബിഐ എഴുതിത്തളളിയ 23 കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അടുത്തയിടെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സാന്‍റിയാഗോ മാ‍ർട്ടിനെതിരായ ഈ അപ്പീൽ നിലനിൽക്കെയാണ്  സർക്കാരിന്‍റെ നിയമോപദേഷ്ടാവ് തന്നെ സമാനമായ കേസിൽ ആരോപണവിധേയനായി ഹാജരായത്. ഈ നീക്കം ആസുത്രിതമാണെന്നും സാന്‍റിയാഗോ മാ‍ട്ടിനേയും ഓൺലൈൻ ലോട്ടറിയേയും തിരികെയെത്തിക്കാനുളള സർക്കാർ നീക്കമാണിതെന്നും  കെ പി സിസി വൈസ് പ്രസിഡന്‍റ് വി ഡി സതീശൻ ആരോപിച്ചു

എന്നാൽ മറ്റൊരഭിഭാഷകൻ ഏറ്റെടുത്ത കേസിൽ  അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരമാണ് എം കെ ദാമോദരൻ ഹാജരായതെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവർ പറയുന്നത്. മാത്രവുമല്ല കേന്ദ്ര സ‍ക്കാ‍ർ എതിർകക്ഷിയായ കേസാലാണ് എംമകെ ദാമോദരൻ ഹാജരായതെന്നും സംസ്ഥാന സർക്കാർ നേരിട്ട് കക്ഷിയല്ലെന്നും ഇവർ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന