
കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷത്തിലുള്ള സിപിഎമ്മിന്‍റെ ഔദ്യോഗിക കുറിപ്പിനെ വിമര്‍ശിച്ച് എഴുത്തുക്കാരി ശാരദക്കുട്ടി. അമ്മയെ പിളര്‍ക്കാന്‍ ശ്രമിച്ചതാരാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
അമ്മയെ പിളര്‍ക്കാന്‍ ശ്രമിച്ചതാരാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക കുറിപ്പില്‍ അങ്ങനെയൊരു പരാമര്‍ശം കണ്ടു. ആരാണ് ഗൂഢാലോചനക്കാര്‍? ആ സ്ത്രീകള്‍ക്ക് പിന്തുണയുമായി വന്ന പൊളിറ്റ് ബ്യൂറോ മെമ്പര്‍? സെന്‍ട്രല്‍ കമ്മിറ്റി അംഗം? സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍മാര്‍? മന്ത്രിമാര്‍? മറ്റുത്തരവാദപ്പെട്ട പാര്‍ട്ടി മെമ്പര്‍മാര്‍? സിപിഐയുടെ സംസ്ഥാന സെക്രട്ടറി? രാജ്യസഭാംഗം? ഇരുള്‍പ്പെടെ പുറത്തിറങ്ങിയ നടിമാരെ പിന്തുണച്ചവര്‍, ഇവരാറണോ ഗൂഢാലോചനക്കാര്‍, ജനപ്രതിനിധികള്‍ മറുപടി പറയണമെന്ന് തന്നെയാണവരെല്ലാം ആവശ്യപ്പെട്ടത്. അതാണോ ഗൂഢാലോചനയെന്ന് ശാരദക്കുട്ടി ചോദിക്കുന്നു. ഊര്‍മിളാ ഉണ്ണി വെറുമൊരു ബലിയാട് മാത്രമാണെന്നാര്‍ക്കാണ് അറായാത്തതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:
A. M. M. Aയെ പിളർക്കാൻ ശ്രമിച്ചതാരാണ്?
പാർട്ടിയുടെ ഔദ്യോഗിക കുറിപ്പിൽ അങ്ങനെയൊരു പരാമർശം കണ്ടു.
ആരാണ് ഗൂഢാലോചനക്കാർ? ആ സ്ത്രീകൾക്കു പിന്തുണയുമായി വന്ന പൊളിറ്റ് ബ്യൂറോ മെമ്പർ? വനിതാ കമ്മീഷൻ അധ്യക്ഷ? സെൻട്രൽ കമ്മിറ്റി അംഗം? സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാർ? മന്ത്രിമാർ? മറ്റുത്തരവാദപ്പെട്ട പാർട്ടി മെമ്പർമാർ? സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി? രാജ്യസഭാംഗം ? ഇവരുൾപ്പെടെ, പുറത്തിറങ്ങിയ നടിമാരെ പിന്തുണച്ചവർ? ഇവരാണോ ഗൂഢാലോചനക്കാർ? ജനപ്രതിനിധികൾ മറുപടി പറയണമെന്നു തന്നെയാണവരെല്ലാം ആവശ്യപ്പെട്ടത്.അതാണോ ഗൂഢാലോചന?
പാർട്ടി സ.ഗുരുദാസനെ ഒഴിവാക്കി പകരം സീറ്റു കൊടുത്തു ജയിപ്പിച്ച MLAയാണ് മുകേഷ് .ഇപ്പോൾ പെരുമാറുന്നതു പോലെ വെറും ഹാസ്യനടൻ മാത്രമല്ല. അതുപോലെ ഗണേഷും ഇന്നസെന്റും. സഭകളിൽ ഗൗരവപ്പെട്ടതാണ് തങ്ങളുടെ സ്ഥാനമെന്നറിയാതെ അവർ സംഘടനാ മീറ്റിങ്ങിൽ , ഊർമ്മിള ഉണ്ണിയുടെ നിലവാരം പോലും കാണിക്കാതിരുന്നാൽ പ്രതികരിച്ചു പോകുന്നതാണോ ഗൂഢാലോചന? ഊർമ്മിളാ ഉണ്ണി വെറുമൊരു ബലിയാടു മാത്രമാണെന്നാർക്കാണ് അറിയാത്തത്?
തൊഴിലിടത്തിൽ സഹപ്രവർത്തകക്കുണ്ടായ നീതി നിഷേധത്തിൽ കൂടെ നിൽക്കേണ്ടത് ആ സംഘടനയിലെ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ പ്രതിനിധികളാണെന്നു പറയുന്നതാണോ ഗൂഢാലോചന?
A. M. M. A ഒറ്റക്കെട്ടായാലും പല തുണ്ടമായാലും പൊതു സമൂഹത്തിനൊന്നുമില്ല. പക്ഷേ അവൾക്കൊപ്പമെന്നു പറഞ്ഞാൽ അവൾക്കൊപ്പം, അവളെ പിന്തുണക്കുന്നവർക്കൊപ്പം എന്നാണർഥം.
അല്ലാതെ w c cയുടെ തോളിൽ തട്ടി വെൽഡൺ എന്നു പറയുകയും ഗൂഢാലോചന നടത്തി A. M. M. A യെ പിളർക്കരുതെന്നൊരു താക്കീതും.. നന്നായിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam