
ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ശശി തരൂർ രംഗത്ത്.പ്രതിപക്ഷം പാർലമെൻ്റിൽ നിരുത്തരവാദിത്തപരമായി പെരുമാറുന്നു.ചർച്ചകളിലൂടെ സർക്കാരിനെ വെല്ലുവിളിക്കുന്നതിന് പകരം ബഹളം വെച്ച് നടപടികൾ തടസ്സപ്പെടുത്തുന്നു.ചോദ്യോത്തരവേളയും ശൂന്യവേളയും പോലെ കേന്ദ്രമന്ത്രിമാരെ മുൾമുനയിൽ നിർത്താനുള്ള അവസരങ്ങൾ പാഴാക്കുന്നു.യുപിഎ ഭരണകാലത്ത് ബിജെപി ചെയ്തത് ഇപ്പോൾ ഇന്ത്യ സഖ്യം ആവർത്തിക്കുന്നു.നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിനാണെന്നും ശശി തരൂർ പറഞ്ഞു
നിയമനിർമാണം ഏകപക്ഷീയമായി നടക്കുന്നു..പാർലമെൻറ് പ്രാധാന്യം കുറയുന്നുവെന്നും അദ്ദേഹം ഇംഗ്ളീശ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു