
ദില്ലി: എഐ ഉച്ചകോടിയിലെ വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ രംഗത്ത്.വലിയ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം.അതിനെ പർവതീകരിക്കേണ്ടതില്ല.ജനപങ്കാളിത്തം കൊണ്ട് ഉച്ചകോ.ി ശ്രദ്ധേയമാണെന്നും തരൂർ പറഞ്ഞു.രാഹുൽഗാന്ധിയും,ഖർഗെയും ഉച്ചകോടിയുടെ നടത്തിപ്പിനെയും,വീഴ്ചകളെയും നിശിതമായി വിമർശിച്ചിരുന്നു.ഉച്ചകോടിയിൽ തരൂർ ഇന്ന് സംസാരിക്കും
ഗ്ളോബൽ സൗത്തിനാകെ എഐയുടെ പ്രയോജനവും ലഭ്യതയും ഉറപ്പുവരുത്തുക എന്ന ആശയമാണ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ചത്. എഐക്കായി ആകാശം തുറന്നിടുക എന്നാൽ നിയന്ത്രണം കൈയ്യിൽ വയ്ക്കുക എന്ന നിദ്ദേശവും മോദി നല്കി. എഐ ചില വൻകിട കമ്പനികളും രാജ്യങ്ങളും കൈയ്യിൽ വയ്ക്കുന്നതിന് പകരം ഇത് പങ്കുവയ്ക്കാനും സാധാരണക്കാരുടെ ജീവിതത്തിലേക്കെത്തിക്കാനും നടപടി വേണം. കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണം നിയമപരമായി ഉറപ്പാക്കണം, ഡേറ്റയുടെ ഉടമസ്ഥത അതാത് രാജ്യങ്ങൾക്കായിരിക്കണം. എഐ നിർമ്മിത ഉള്ളടക്കമാണെങ്കിൽ അത് വ്യക്തമാക്കാനുളള സംവിധാനം നിർബന്ധമാക്കണമെന്നും മോദി നിർദ്ദേശിച്ചു. ഇന്ത്യയുടെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്തുന്ന രൂപരേഖയാണ് ലോകനേതാക്കൾ പങ്കെടുത്ത പ്ളീനറി സെഷൻ അംഗീകരിച്ചത്. ഉച്ചകോടിയുടെ ഉത്ഘാടന സെഷനിൽ പങ്കെടുത്ത ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെ 140 കോടി പേരെ ഡിജിറ്റൽ നെറ്റ്വർക്കിലേക്ക് കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി
ഇരുപത് രാഷ്ട്രനേതാക്കളും നാല്പത്തിയഞ്ച് മന്ത്രിമാരും അടക്കം 119 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയുടെ പ്രധാന സെഷനിൽ പങ്കെടുത്തത്.കഴിഞ്ഞ തവണ ഫ്രാൻസിൽ നടന്ന ഉച്ചകോടിയിൽ എഐ ഉപയോഗത്തെ കുറിച്ച് പ്രധാന രാജ്യങ്ങൾക്കിടയിലെ കടുത്ത ഭിന്നത ദൃശയമായിരുന്നു. ഇത്തവണ ഇത് ഏറെക്കുറെ പരിഹരിച്ച് ദർശനരേഖ മുന്നോട്ടു വയ്ക്കാനായത് ഇന്ത്യയ്ക്ക് നേട്ടമായി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam