കള്ളപ്പണം കടത്ത്: ശശികല ജയിലില്‍നിന്ന് കോടതിനടപടികളില്‍ പങ്കെടുക്കും

By Web DeskFirst Published May 5, 2017, 7:03 AM IST
Highlights

ചെന്നൈ: വിദേശത്തേയ്ക്ക് കള്ളപ്പണം കടത്തിയ കേസില്‍ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാകാന്‍ അണ്ണാ ഡി എം കെ അമ്മ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് എഗ്മൂര്‍ കോടതിയുടെ അനുമതി. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതി നടപടികളില്‍ പങ്കെടുക്കാമെന്ന ശശികലയുടെ അപേക്ഷ കോടതി അംഗീകരിച്ചു. 1996ല്‍ ജയ ടിവിയുടെ ആദ്യചാനലായ ജെ ജെ ടിവിയ്ക്കു വേണ്ടി വിദേശത്തു നിന്ന് ഉപകരണങ്ങള്‍ വരുത്തിയതില്‍ ക്രമക്കേടു കാണിച്ചെന്ന കേസിലാണ് കോടതി നടപടി. കേസില്‍ ശശികലയ്ക്ക് പുറമേ ടിടിവി ദിനകരന്റെ സഹോദരനും നടനുമായ ടിടിവി ഭാസ്‌കരനും പ്രതിയാണ്. പ്രോസിക്യൂഷന്‍ സാക്ഷികളെ മെയ് 10നും ശശികലയെ ഒരാഴ്ചയ്ക്കുള്ളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും കോടതി വിചാരണ ചെയ്യും.

click me!