ശശികലയ്ക്കും എടപ്പാടി പളനിസാമിയ്ക്കുമെതിരെ കേസ്

Published : Feb 15, 2017, 08:45 AM ISTUpdated : Oct 05, 2018, 02:11 AM IST
ശശികലയ്ക്കും എടപ്പാടി പളനിസാമിയ്ക്കുമെതിരെ കേസ്

Synopsis

ചെന്നൈ : കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികല പാര്‍പ്പിച്ചിരുന്ന എംഎല്‍എമാര്‍ക്ക് കാവല്‍ നിന്ന 40 പേരെ പോലീസ് അറസ്റ്റുചെയ്തു. ശശികലയുടെ ഗുണ്ടകളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്കും നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസാമിയ്ക്കും എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. 

എംഎല്‍എമാരെ തടവിലാക്കി എന്ന് ചൂണ്ടിക്കാട്ടി മധുര എംഎല്‍എ ശരവണന്‍ നല്‍കിയ പരാതിയിലാണ് ശശികലയ്ക്കും പളനിസാമിക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, എംഎല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ വന്‍ പോലീസ് സംഘമാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. എംഎല്‍എമാരെ ഇവിടെ നിന്നും നീക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; കെ സുധാകരനെതിരെ പരാതി
ഭൂമി ഇടപാട് വിവാദം: ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി; 'പുതിയ ആരോപണങ്ങൾ ഉയർത്തി ദല്ലാൾ നന്ദകുമാർ