ജയിൽ മാറ്റത്തിന് ശശികലയുടെ നീക്കം

Published : Feb 21, 2017, 01:36 AM ISTUpdated : Oct 05, 2018, 01:07 AM IST
ജയിൽ മാറ്റത്തിന് ശശികലയുടെ നീക്കം

Synopsis

ബംഗലൂരു: ബംഗലൂരുവിൽ നിന്ന് ചെന്നൈ സെൻട്രൽ ജയിലിലേക്ക് മാറാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി കെ ശശികല നീക്കം തുടങ്ങി. പരപ്പന അഗ്രഹാര ജയിലിൽ നിന്ന്  മാറ്റം ആവശ്യപ്പെട്ട് ശശികല ഉടൻ അപേക്ഷ സമർപ്പിച്ചേക്കും. അപേക്ഷ പരിഗണനയ്ക്കെത്തിയാൽ കർണാടക സർക്കാർ എതിർക്കില്ലെന്നാണ് സൂചന.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികലയെ പരപ്പന അഗ്രഹാര ജയിലിലാക്കിയതുമുതൽ അവരുടെ ജയിൽ മാറ്റവും ചർച്ചയായിരുന്നു.

കൂടുതൽ സൗകര്യങ്ങൾ പരപ്പന ജയിലിൽ വേണമെന്ന ആവശ്യം തളളിയതും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജയിൽ മാറ്റ ചർച്ചകൾക്ക് കാരണമായി. തമിഴ്നാട്ടിൽ പളനിസ്വാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി അധികാരമേറ്റതോടെ ജയിൽ മാറാനുളള നീക്കങ്ങളും സജീവമായതായാണ് വിവരം.അഭിഭാഷകരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ശശികല പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടിന് ഉടൻ അപേക്ഷ സമർപ്പിച്ചേക്കും.ജയിലിലെത്തി ശശികലയെ കണ്ട എഐഎഡിഎംകെ ഡെപ്യൂട്ടി ജനൽ സെക്രട്ടറി ടിടിവി ദിനകരനും ജയലളിതയുടെ ബന്ധു ദീപക് ജയകുമാറും ഇക്കാര്യം അവരുമായി സംസാരിച്ചെന്നാണ് അറിയുന്നത്.

ശശികലക്കൊപ്പം ഇളവരസിയും സുധാകരനും ജയിൽ മാറ്റത്തിന് അപേക്ഷ നൽകും. പരപ്പന ജയിലിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാവും ഇത്.ജയിലിലേക്ക് എത്തിയ ദിവസം തങ്ങളുടെ വാഹനങ്ങൾക്ക് നേരെ ജയിലിന് പുറത്തുണ്ടായ അക്രമസംഭവങ്ങൾ ഇതിന് ഉദാഹരണമായി ശശികലയും കൂട്ടുപ്രതികളും നിരത്തിയേക്കും. അപേക്ഷ പരിഗണനയ്ക്ക് എത്തിയാൽ കർണാടകത്തിലെ കോൺഗ്രസ്  സർക്കാർ എതിർക്കില്ലെന്നാണ് സൂചന.. ഇരുസംസ്ഥാനങ്ങളും ഒരേ നിലപാടെടുത്താൻ ചെന്നൈയിലേക്ക് മാറുക എളുപ്പമാകുമെന്ന് എഐഎഡിഎംകെ കണക്കുകൂട്ടുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ശശികലയെ കാണാൻ വൈകാതെ പരപ്പന ജയിലിൽ എത്തിയേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; തെരഞ്ഞെടുപ്പിൽ അവസാന നിമിഷവും ട്വിസ്റ്റുകൾ, മൂടാടിയിൽ സംഘർഷം
കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് തോറ്റു