ശശികലയെ പുറത്താക്കല്‍; നിര്‍ണ്ണായക യോഗം ഇന്ന്

Published : Aug 28, 2017, 08:49 AM ISTUpdated : Oct 05, 2018, 04:07 AM IST
ശശികലയെ പുറത്താക്കല്‍; നിര്‍ണ്ണായക യോഗം ഇന്ന്

Synopsis

ചെന്നൈ: ശശികലയെ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ജനറൽ കൗൺസിൽ യോഗം വിളിക്കുന്നത് തീരുമാനിക്കാൻ ഇന്ന് അണ്ണാഡിഎംകെ എംഎൽഎമാരുടെ യോഗം നടക്കും. വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം ഗവർണർ തീരുമാനമെടുക്കുമെന്നാണ് സൂചന. അതേസമയം, ഡിഎംകെ എംഎൽഎമാർക്കെതിരായ നടപടിയെന്തെന്ന് നിശ്ചയിക്കാൻ നിയമസഭാ സമിതിയോഗവും ഇന്നുചേരും

ശശികലയെ പുറത്താക്കിയാൽ 25 എംഎൽഎമാരും സർക്കാരിനുള്ള പിന്തുണയും പിൻവലിയ്ക്കുമെന്ന സൂചനയാണ് ടിടിവി ദിനകരൻ തേനിയിൽ നടന്ന വാർത്താ സമ്മേളനത്തിലും നൽകിയത്.

ഇതിനെയെല്ലാം അവഗണിച്ച് ശശികലയെ പുറത്താക്കാനുള്ള ജനറൽ കൗൺസിൽ യോഗം എങ്ങനെ നടത്താമെന്നാലോചിയ്ക്കാനാണ് ഇന്ന് അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എടപ്പാടി എംഎൽഎമാരുടെ യോഗം വിളിച്ചിരിയ്ക്കുന്നത്. ആയിരത്തിലധികം അംഗങ്ങളുള്ള ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് ശശികലയെ പുറത്താക്കാനുള്ള പ്രമേയം പാസ്സാക്കിയെടുക്കാൻ ശ്രമിച്ചാൽ ദിനകരൻ അനുകൂലികൾ യോഗം തടസ്സപ്പെടുത്താൻ നോക്കിയേക്കും. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ പൊലീസിന്റെ സഹായത്തോടെ ജനറൽ കൗൺസിൽ യോഗം നടത്താനാണ് എടപ്പാടി ശ്രമിയ്ക്കുക. അടിയന്തരമായി നിയമസഭാസമ്മേളനം വിളിയ്ക്കണമെന്ന് ഡിഎംകെയും രാഷ്ട്രീയകുതിരക്കച്ചവടം നടത്താൻ സഹായിയ്ക്കരുതെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരവും പറഞ്ഞ സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന.

വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിലുള്ള ഹർജി നാളെ പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇതിനു മുൻപ് ഡിഎംകെ എംഎൽഎമാർക്കെതിരെ സസ്പെൻഷനുൾപ്പടെയുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന സൂചനയുമായി ഇന്ന് നിയമസഭാ സമിതിയുടെ സിറ്റിംഗ് നടക്കുന്നുണ്ട്. ഗുഡ്ക വിവാദമുയർത്താൻ സഭയിൽ ഗുഡ് കൊണ്ടുവന്നതിന് എംഎൽഎമാരെ സസ്പെൻഡ് ചെയ്യുന്ന കാര്യം തീരുമാനിയ്ക്കാനാണ് സിറ്റിംഗ്. ദിനകരൻ പക്ഷത്തിനു പിന്നാലെ ഡിഎംകെ എംഎൽഎമാരെയും അയോഗ്യരാക്കിയാൽ വിശ്വാസവോട്ടിൽ കടന്നു കൂടാമെന്നാണ് എടപ്പാടിയുടെ കണക്കുകൂട്ടൽ. എന്നാൽ നിയമപരമായി ഈ നടപടികൾ നിലനിൽക്കുമോ എന്ന കാര്യം സംശയമാണ്. ദിനകരൻ പക്ഷത്തിനോ, ഡിഎംകെയ്ക്കോ എതിരെ സ്പീക്കർ എന്തു നടപടിയെടുത്താലും അവയെല്ലാം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ഉറപ്പ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ