ഗുർമീത് റാം റഹീമിനുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

Published : Aug 28, 2017, 08:34 AM ISTUpdated : Oct 05, 2018, 02:35 AM IST
ഗുർമീത് റാം റഹീമിനുള്ള ശിക്ഷ  ഇന്ന് പ്രഖ്യാപിക്കും

Synopsis

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ ദേരാ സച്ചാ സൗദാ നേതാവ് ഗുർമീത് റാം റഹീമിനുള്ള ശിക്ഷ  ഇന്ന് പ്രഖ്യാപിക്കും .ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത്  റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തക്കിലെ ജില്ലാ ജയിലില്‍ തന്നെയാണ് കോടതി പ്രവര്‍ത്തിക്കുക. കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി നടപടികള്‍ തുടങ്ങും

ബലാത്സംഗക്കേസിൽ ഗുർമീത് സിംഗ് ജയിലിൽ പോകുമെന്ന് ഉറപ്പായതോടെ ദേരാ സച്ചാ സൗദയുടെ പുതിയ നേതാവ് ആരെന്ന ചർച്ച സിർസയിൽ തുടരുകയാണ്. നടിയും വളർത്തുമകളുമായ ഹണിപ്രീതിനെ പരിഗണിക്കാൻ ഗുർമീത് ആവശ്യപ്പെട്ടെന്നാണ് വിവരം. ഗുർമീതിന്‍റെ മകൻ അമർ പ്രീതിനും സന്യാസിനി വിപാസനയ്ക്കും സാധ്യതയുണ്

1948ൽ തുടങ്ങിയ ദേരാ സഛാ സൗദയെന്ന സംഘടനയുടെ ചരിത്രത്തിലെ മൂന്നാമത്തെ തലവനാണ് ഗുർമീത് റാം റഹിം സിങ്ങ്.1991ലാണ് ഗുർമീത് തലവനാവുന്നത്. ഹരിയാനയിലെ സമാന്തര ഭരണ കേന്ദ്രമായി വളർന്ന സിർസയിൽ തനിക്ക് മുകളിൽ വളരാൻ ഗുർമീത് ആരെയും അനുവദിച്ചില്ല.പക്ഷെ ജയിലഴിക്കുള്ളിലാവുന്ന വേളയിൽ തൽക്കാലം ഒരു അധികാരകൈമാറ്റം അനിവാര്യമായിരിക്കുന്നു.ജയിൽമോചിതനായി തിരിച്ച് വരുന്നത് വരെ എന്ന വ്യവസ്ഥയിലെങ്കിലും  ഒരാളെ ഗുർമീത് തലവനായി നിയമിക്കാനാണ് സാധ്യത.ഗുർമീതിന്‍റെ മുൻഗാമികളാരും അവരുടെ കുടുംബാംഗങ്ങളെ അല്ല പിൻഗാമികളാക്കിയത്.

പക്ഷെ ഗുർമീതിന്‍റെ കാര്യത്തിൽ അങ്ങനെയാവില്ല. ഗുർമീതിനും ഭാര്യ ഹർജീത് കൗറിനും മൂന്ന് മക്കളാണ്.രണ്ട് പെൺമക്കളും ഒരാണും.കൂടാതെ ചലച്ചിത്രതാരം കൂടിയായ ഹണിപ്രീത് എന്നൊരു വളർത്തുമകളുമുണ്ട്. മകൻ ജസ്മീത് സിംഗിനെക്കാൾ ഗുർമീതിന് താൽപര്യം വളർത്ത് മകൾ ഹണിയോടാണ്.ഹണിയായിരുന്നു ഗുർമീതിനെ റോത്തക്ക് ജയിലിലെത്തിച്ചവേളയിലൊക്കെ കൂടെത്തന്നെ ഉണ്ടായിരുന്നത്.എന്നാൽ അധികാരത്തിൽ സിരിസയിൽ രണ്ടാമതുള്ള വിപാസന എന്ന സന്യാസിക്കും സാധ്യതയുണ്ട്. ഇപ്പോൾ സിർസയിലെ മാനേജ്മെന്‍റ് സംഘത്തെ നയിക്കുന്നതും വിപാസനയാണ്. വിവാഹിതരായ പെൺമക്കൾക്കുള്ള സാധ്യത വിരളനമാണെന്നിരിക്കെ വിപാസയെ താൽക്കാലിക തലവയാക്കി ജയിൽവാസം കഴിഞ്ഞ് തിരിച്ച് വരാനുള്ള നീക്കവും ഉണ്ടായേക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ