
ചെന്നൈ: തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്ന് പറഞ്ഞ എച്ച്. രാജക്കും ബി.ജെ.പി.ക്കുമെതിരെ നടന്‍ സത്യരാജ്. ‘ത്രിപുരയിലെ ലെനിന്‍ വീഴ്ച ബി.ജെ.പി വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്നാട്ടിലെ ഇ.വി രാമസാമി പ്രതിമകളുടെ വീഴ്ചയ്ക്കായി കാത്തിരിക്കുക.’ എന്നായിരുന്നു രാജയുടെ ട്വീറ്റ്.
‘ത്രിപുരയില്‍ സഖാവ് ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ അപലപിക്കുന്നു. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് പറഞ്ഞ എച്ച്. രാജക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ കേസെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.’ എച്ച്. രാജക്കെതിരെ സത്യരാജിന്റെ പ്രതികരണമായുള്ള വീഡിയോ മകന്‍ സിബിരാജാണ് പുറത്തുവിട്ടത്.
‘വെറുമൊരു പ്രതിമയിലല്ല ഞങ്ങളുടെ ഹൃദയത്തിലാണ് പെരിയാര്‍ ജീവിക്കുന്നത്. അധികാരം കൊണ്ടോ കരുത്ത് കൊണ്ടോ പട്ടാളത്തെകൊണ്ടോ ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും പെരിയാറെ അകറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സമയവും തീയതിയും പറഞ്ഞാല്‍ പെരിയാറിന്റെ അനുയായികള്‍ നിങ്ങളെ നേരിടാന്‍ തയ്യാറാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ, എച്ച്. രാജ മാപ്പു പറയണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും സത്യരാജ് പ്രതികരിച്ചു. എച്ച്. രാജക്കെതിരെ സത്യരാജിന്റെ പ്രതികരണമായുള്ള വീഡിയോ മകന്‍ സിബിരാജാണ് പുറത്തുവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam