ബിനാമി ബിസിനസിനെതിരെ സൗദി നിലപാട് കടുപ്പിക്കുന്നു

Published : Dec 28, 2017, 12:40 AM ISTUpdated : Oct 05, 2018, 03:58 AM IST
ബിനാമി ബിസിനസിനെതിരെ സൗദി നിലപാട് കടുപ്പിക്കുന്നു

Synopsis

ബിനാമി ബിസിനസിനെതിരെ സൗദി നിലപാട് കടുപ്പിക്കുന്നു. രാജ്യത്ത് ബിനാമി ബിസിനസ് നടത്തുകയായിരുന്ന 18 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ജനുവരി മുതല്‍ പരിശോധന ശക്തമാക്കുമെന്ന അധികൃതര്‍ അറിയിച്ചു.

ബിനാമി ബിസിനസ്സ് കണ്ടെത്തുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് കീഴിലുള്ള വനിതാ ഉദ്യോഗസ്ഥരടക്കമാണ് പരിശോധന നടത്തിയത്. റിയാദിലെ ലേഡീസ് ഷോപ്പുകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 18 സ്ഥാപനങ്ങള്‍ അധികൃതർ അടപ്പിച്ചു. ബിനാമി ബിസിനസ്സ് കണ്ടെത്തുന്നതിന് ജനുവരി മുതല്‍ പരിശോധന ശക്തമാക്കാനാണ്  അധികൃതരുടെ തീരൂമാനം.

ബിനാമി ബിസിനസ്സ് നടത്തുന്ന വിദേശികൾക്കും ഇതിനു കൂട്ടുനില്‍ക്കുന്ന സ്വദേശികൾക്കും രണ്ട് വർഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. വിദേശിയാണങ്കില്‍ ശിക്ഷ കഴിഞ്ഞാൽ നാടുകടത്തും. ഒപ്പം സ്ഥാപനം അടച്ചുപൂട്ടുകയും ലൈസെൻസ് റദ്ദുചെയ്യുകയും ചെയ്യും.

ഇതേ വ്യാപാര മേഘലയിൽ പ്രവർത്തിക്കുന്നതിന് സ്വദേശിക്കു വിലക്കും ഏർപ്പെടുത്തും. കൂടാതെ നിയമ ലംഘകരുടെ പേരുവിവരങ്ങൾ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ദിപ്പെടുത്തുകയും ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടകരയിൽ ആർക്കാണ് ഫ്ലാറ്റുള്ളത്? രാഹുലിനെതിരെയുള്ള പരാതിയിൽ ഒളിയമ്പുമായി ഡിവൈഎഫ്ഐ
മിഷൻ 2026! കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ, 'കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി'; ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി