
സ്ത്രീകള്‍ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്രയ്ക്ക് എത്തരുതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ സൗദി എയര്‍ലൈന്. പുരുഷന്മാര്‍ ഷോര്‍ട്ട്‌സ് ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം വ്യാപകമാണ്.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നും ഇത്തരത്തില്‍ കണ്ടെത്തിയാല്‍ വിമാനത്തില്‍ നിന്ന് പുറത്താക്കുമെന്നും എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സഹയാത്രികര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതും മോശമായി തോന്നുന്നതുമായ ഡ്രസ് കോഡ് ഒഴിവാക്കണം. കാലുകളും കൈകളും പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം, ഇറുകിയ വസ്ത്രം തുടങ്ങിയവ ഉദാഹരണമായിട്ട് പറയുന്നു. പുരുഷന്‍മാര്‍ ഷോര്‍ട്ട്‌സ് ധരിക്കുന്നതും മോശമായാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam