രണ്ടു ദിവസം മുമ്പ് ബോര്‍ഡിംഗ് പാസ് ലഭിക്കാനുള്ള സൗകര്യം

Published : Feb 02, 2018, 11:42 PM ISTUpdated : Oct 05, 2018, 02:27 AM IST
രണ്ടു ദിവസം മുമ്പ് ബോര്‍ഡിംഗ് പാസ് ലഭിക്കാനുള്ള സൗകര്യം

Synopsis

റിയാദ്: സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി രണ്ടു ദിവസം മുമ്പ് ബോര്‍ഡിംഗ് പാസ് ലഭിക്കാനുള്ള സൗകര്യം ഉണ്ടാകും. ഇന്നലെയാണ് ഈ സേവനംഎയര്‍ലൈന്‍സ്‌ ആരംഭിച്ചത്. യാത്ര പുറപ്പെടുന്നതിനു നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ മുമ്പ് ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യാനുള്ള സൌകര്യമാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്‌ ഒരുക്കിയിരിക്കുന്നത്. സെല്‍ഫ് സര്‍വീസ് വഴിയാണ് ഈ സേവനം ലഭ്യമാകുക. 

ഓണ്‍ലൈന്‍ വഴിയോ സൗദി എയര്‍ലൈന്‍സ്  ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക മെഷിനുകള്‍ വഴിയോ ഈ സേവനം ലഭിക്കും. ഇതുവരെ ഇരുപത്തിനാല് മണിക്കൂര്‍ മുമ്പ് മാത്രമേ ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ്ങും, ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യുന്നതും വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ മാറ്റമെന്ന് സൗദി എയര്‍ലൈന്‍സ്‌ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ തയ്യിബ് പറഞ്ഞു. 

അതേസമയം ആഭ്യന്തര വിമാനക്കമ്പനിയായ ഫ്ലൈഅദീല്‍ ഈ വര്‍ഷാവസാനത്തോടെ അന്ത്രാരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മാനെജ്മെന്റ് അറിയിച്ചു. വര്‍ഷത്തില്‍ മുപ്പത് ലക്ഷത്തിലധികം  സീറ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സേവനത്തിനായി എട്ടു പുതിയ വിമാനങ്ങള്‍ കമ്പനി വാങ്ങുമെന്നും മാനെജ്മെന്റ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ