യുവതിയെ മതം മാറ്റി സിറിയയ്ക്ക് കടത്താന്‍ ശ്രമിച്ചു; മുഖ്യപ്രതി അറസ്റ്റില്‍

Published : Feb 02, 2018, 11:40 PM ISTUpdated : Oct 04, 2018, 06:24 PM IST
യുവതിയെ മതം മാറ്റി സിറിയയ്ക്ക് കടത്താന്‍ ശ്രമിച്ചു; മുഖ്യപ്രതി അറസ്റ്റില്‍

Synopsis

ചെന്നൈ: യുവതിയെ മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്ന കേസില്‍ മുഖ്യപ്രതിയും ഭര്‍ത്താവുമായ റിയാസ് അറസ്റ്റിലായി. സൗദിയില്‍ നിന്നും വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. ഇന്നലെ ജിദ്ദയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട ന്യൂമാഹി സ്വദേശി മുഹമ്മദ്‌ റിയാസ് ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. 

ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ റിയാസിനെ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. യുവാവിനെ പോലീസ് ഉടന്‍ കേരളത്തില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നു ജിദ്ദയിലുള്ള പിതാവ് റഷീദ് പറഞ്ഞു. ഹൈക്കോടതിയില്‍ ഉള്ള കേസ് ഏതാനും ദിവസം മുമ്പ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. എന്‍.ഐ.എക്ക് മുമ്പില്‍ ഹാജരാകാനും അഭിഭാഷകനെ കാണാനുമാണ് റിയാസ് നാട്ടിലേക്ക് പോയതെന്ന് പിതാവ് പറഞ്ഞു.   

ഈ കേസില്‍ രണ്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മതംമാറ്റി വിവാഹം ചെയ്തു സൗദി വഴി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്നാണു പത്തനംതിട്ട സ്വദേശിനിയുടെ പരാതി. എന്നാല്‍ ജിദ്ദയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന മുഹമ്മദ്‌ റിയാസ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.ബാങ്കലൂരുവില്‍ പഠിക്കുമ്പോള്‍  താനുമായി പ്രണയത്തിലായ യുവതി സ്വമേധയാ ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നുവെന്നും 

ഹര്‍ജിക്ക് പിന്നില്‍ ബാഹ്യശക്തികള്‍ ഉണ്ടെന്നും റിയാസ് പറഞ്ഞിരുന്നു. സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയ ഭാര്യയെ കുടുംബം തടങ്കിലാക്കിയതായും മുഹമ്മദ്‌ റിയാസ് ആരോപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപടി
'മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെട്ടേനെ, സഹായമായി കിട്ടിയത് 15000 രൂപ മാത്രം'; കൂമ്പൻപാറ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ബിജു