സൗദിയില്‍ ആദ്യ വനിതാ മന്ത്രി; നിര്‍ണ്ണായക തീരുമാനവുമായി സല്‍മാന്‍ രാജാവ്

Web Desk |  
Published : Feb 28, 2018, 01:20 PM ISTUpdated : Jun 08, 2018, 05:44 PM IST
സൗദിയില്‍ ആദ്യ വനിതാ മന്ത്രി; നിര്‍ണ്ണായക തീരുമാനവുമായി സല്‍മാന്‍ രാജാവ്

Synopsis

തിങ്കളാഴ്ചയാണ് സല്‍മാന്‍ രാജാവിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.

ജിദ്ദ: വനിതകള്‍ക്ക് കൂടുതല്‍ മേഖലകളില്‍ അവസരങ്ങളൊരുക്കുന്നതിന് പിന്നാലെ സൗദിയില്‍ ഇനി വനിതാ മന്ത്രിയും. തമാദര്‍ ബിന്‍ യൂസുഫ് അല്‍ റമയെ രാജ്യത്ത ആദ്യ വനിതാ മന്ത്രിയായി സല്‍മാന്‍ രാജാവ് നിയമിച്ചു. തൊഴില്‍, സാമൂഹിക വികസന ചുമതലകളാണ് തമാദര്‍ ബിന്‍ യൂസുഫിന് നല്‍കിയിരിക്കുന്നതെന്ന് ദേശീയ  വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. 

തിങ്കളാഴ്ചയാണ് സല്‍മാന്‍ രാജാവിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. സൗദി പ്രതിരോധന മന്ത്രാലയത്തിന്റെ വികസന പദ്ധതികളും ഇതോടൊപ്പം പ്രഖ്യാപിച്ചു. മന്ത്രാലയത്തിലെ നയം, പദ്ധതികള്‍, സംഘടനാ രീതി, മാനവ വിഭവ ശേഷി വികസനം തുടങ്ങിയ വിവിധ മേഖലകളിലെ പരിഷ്കരണമാണ് സൗദി ലക്ഷ്യമിടുന്നത്.  സൈനിക മേധാവിയെയും കര, വ്യോമ സേനാ അധ്യക്ഷന്‍മാരെയും മാറ്റിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ