സൗദിയിലെ പാവങ്ങള്‍ക്ക് സാമ്പത്തിക സഹായം; വിശദാംശങ്ങള്‍ പുറത്ത്

By Web DeskFirst Published Dec 27, 2016, 1:05 AM IST
Highlights

വരുമാനം കുറഞ്ഞ സൗദി കുടുംബങ്ങള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്‍കുമെന്ന് പുതിയ സൗദി ബജറ്റില്‍പ്രഖ്യാപനം ഉണ്ടായിരുന്നു. പാവപ്പട്ട കുടുംബങ്ങള്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക. 'ഹിസാബ് അല്‍മുവാതിന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി അടുത്ത ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരും. സോഷ്യല്‍ ഇന്‍ഷുറന്‍സ് ഫണ്ടിന് അര്‍ഹരായ കുടുംബങ്ങളാണ് പദ്ധതിക്ക് കീഴില്‍വരിക. 

ഇത് ആകെ സൌദികളുടെ പന്ത്രണ്ട് ശതമാനം വരും. 830,000 കുടുംബങ്ങളിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം സ്വദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഫണ്ട്‌വിതരണത്തിന് സൗദി കുടുംബങ്ങളെ അഞ്ച് കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. 8,699 റിയാല്‍ വരെ പ്രതിമാസ വരുമാനമുള്ളവരാണ് ഒന്നാമത്തെ കാറ്റഗറിയില്‍പെടുക.8,700 റിയാല്‍മുതല്‍ 11,999 വരെ വരുമാനമുള്ളവര്‍രണ്ടാം കാറ്റഗറിയിലും 12,000 മുതല്‍ 15,299 റിയാല്‍വരെ വരുമാനമുള്ളവര്‍മൂന്നാം കാറ്റഗറിയിലും ഉള്‍പ്പെടും. 

15,300 റിയാല്‍മുതല്‍ 20,159 റിയാല്‍വരെ വരുമാനമുള്ളവര്‍ആണ് നാലാമത്തെ കാറ്റഗറിയില്‍ഉള്ളത്. ഇതിനു മുകളില്‍പ്രതിമാസ വരുമാനമുള്ളവര്‍അഞ്ചാം കാറ്റഗറിയില്‍പെടും. ഇതില്‍നാല് വരെ കാറ്റഗറികളില്‍പെട്ടവര്‍ക്കാണ് സര്‍ക്കാര്‍പ്രതിമാസ സാമ്പത്തിക സഹായം നല്‍കുന്നത്. ബാങ്ക് വഴി എല്ലാ മാസവും പിന്‍വലിക്കാവുന്ന രീതിയില്‍ ആയിരിക്കും ഫണ്ട്‌വിതരണം. 

വിതരണം ചെയ്യുന്ന സംഖ്യ എത്രയെന്ന് അധികൃതര്‍വെളുപ്പെടുത്തിയിട്ടില്ല. എന്നാല്‍അറുനൂറ് മുതല്‍ആയിരത്തി ഇരുനൂറ് റിയാല്‍വരെയാണ് ഓരോ കുടുംബത്തിനും ലഭിക്കുകയെന്ന് ചില അറബ് പത്രങ്ങള്‍റിപ്പോര്‍ട്ട് ചെയ്തു. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച്  കാറ്റഗറികളില്‍മാറ്റം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
 

click me!