സൗദിയിൽ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയുള്ള വിദേശികൾക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ ലഭിക്കും

Published : Feb 02, 2017, 06:37 PM ISTUpdated : Oct 05, 2018, 03:09 AM IST
സൗദിയിൽ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയുള്ള വിദേശികൾക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ ലഭിക്കും

Synopsis

ദമാം: സൗദിയിൽ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയുള്ള വിദേശികൾക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ ലഭിക്കും. ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു രാജ്യത്ത ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഏതു ആശുപത്രികളിലും ഡിസ്പന്‌സറികളിലും ചികിത്സ ലഭ്യമാക്കുന്നതിനു ആരോഗ്യ മന്ത്രാലയം നടപടി സ്വകീരിച്ചിട്ടുണ്ട്.

വിദേശികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഉപയോഗിച്ചു രാജ്യത്തെ 110 സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചു.  12 ല്‍പരം വരുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഇത്തരത്തിൽ ഉപയോഗിക്കാം. നേരത്തെ പരിമിതമായ ആശുപത്രികളില്‍ മാത്രമായിരുന്നു വിദേശികൾക്ക് ഈ സൗകര്യം ലഭിച്ചിരുന്നത്.

വിദേശികൾക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് സർക്കാർ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുട നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നിലവാരം ഉയർത്താനും സാധ്യമാകുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു രാജ്യത്ത ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഏതു ആശുപത്രികളിലും ഡിസ്പന്‌സറികളിലും ചികിത്സ ലഭ്യമാക്കുന്നതിനു മന്ത്രാലയം നടപടി സ്വകീരിച്ചിട്ടുണ്ട്.

മികച്ച ചികിത്സ സൗകര്യമാണ് പുതിയ തീരുമാനത്തിലൂടെ വിദേശികള്‍ക്കു ലഭിക്കുക. പുതിയ തീരുമാനം രാജ്യത്തെ ആയിരക്കണക്കിന് വിദേശികള്‍ക്കു ഗുണകരമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലത്തിയൂർ ഹനുമാൻകാവിൽ കാര്യസിദ്ധിക്കും ദോഷമകറ്റാനും ഗദസമർപ്പണ വഴിപാട് നടത്തി രമേശ് ചെന്നിത്തല
'സമുദായ ശബ്ദത്തിന്റെ തെളിവാണ് തന്റെ പദവി, സഭ നേതൃത്വത്തിന് നന്ദി'; ലത്തീൻ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയർ