
റിയാദ്: നിയമലംഘകര്‍ക്കായി സൗദ്ദിയില്‍ റെയ്ഡ് വ്യാപകമാക്കി. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ മാസം പതിനഞ്ചിനാണ് നിയമലംഘകര്‍ക്കായി സൗദിയില്‍ വ്യാപകമായ റൈഡ് ആരംഭിച്ചത്. തൊഴില്‍ വകുപ്പിന് കീഴില്‍ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം 23,338 പരിശോധനകള്‍ നടന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
താമസ തൊഴില്‍ നിയമലംഘകരായ 2894 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മക്ക പ്രവിശ്യയില്‍ മാത്രം 4466റെയ്ഡുകള്‍ നടന്നു. ഇതില്‍ 856 നിയമലംഘകര്‍ പിടിയിലായി. റിയാദ് പ്രവിശ്യയില്‍ നടന്ന 4308 പരിശോധനകളില്‍ 629 നിയമലംഘകര്‍ പിടിയിലായി. കിഴക്കന്‍ പ്രവിശ്യയില്‍ 6123 പരിശോധനകളില്‍ 537 പേര്‍ പിടിയിലായി. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അത് ഓണ്‍ലൈന്‍ വഴിയോ 19911 ടോള്‍ ഫ്രീ നമ്പര്‍ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വാണിജ്യ നിക്ഷേപ മന്ത്രാലയം നടത്തിയ 7021 പരിശോധനകളില്‍ 798 നിയമലംഘനങ്ങള്‍ കണ്ടെത്തി. പ്രധാനമായും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പരിശോധന. വ്യാപാര നിയമങ്ങള്‍ പാലിക്കാതിരിക്കല്‍, നിയമവിരുദ്ധമായി വിദേശികളെ ജോലിക്ക് വെക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങള്‍. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഇതുവരെ നടത്തിയ പരിശോധനയില്‍ ഒന്നര ലക്ഷത്തിലേറെ നിയമലംഘകര്‍ പിടിയിലായി. ഇതില്‍ തൊണ്ണൂറായിരത്തോളം പേര്‍ ഇഖാമ നിയമലംഘനത്തിനും നാല്‍പതിനായിരത്തോളം പേര്‍ തൊഴില്‍ നിയമലംഘനത്തിനുമാണ് പിടിയിലായത്.
നിയമലംഘകര്‍ക്ക് സഹായം നല്‍കിയ സ്വദേശികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനു പേരും അറസ്റ്റ് ചെയ്യപ്പെട്ടു. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പരിശോധിക്കാന്‍ നഗര ഗ്രാമകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ മന്ത്രാലയം, വാണിജ്യ നിക്ഷേപ മന്ത്രാലയം, പാസ്‌പോര്‍ട്ട് വിഭാഗം, സുരക്ഷാ വിഭാഗം, നഗര ഗ്രാമകാര്യ വകുപ്പ് തുടങ്ങിയവയാണ് നിയമലംഘകര്‍ക്കായി റൈഡ് നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam