കുംഭമേള യുനെസ്‌കൊയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍

By web deskFirst Published Dec 7, 2017, 11:37 PM IST
Highlights

ദില്ലി: യോഗയ്ക്ക് പിന്നാലെ യുനെസ്‌കൊയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ കുംഭമേളയും. ലോകത്തില്‍ തന്നെ ഏറ്റവുമധികം തീര്‍ത്ഥാടകര്‍ ഒത്തുചേരുന്ന വേദിയാണ് കുംഭമേള. യുനെസ്‌കൊയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍നിന്ന് ലഭിച്ച പട്ടികയില്‍നിന്നാണ് കുംഭമേളയെ തെരഞ്ഞെടുത്തതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12ാമത് സമ്മേളനത്തിലാണ് കുംഭമേളയെ സാംസ്‌കാരിക പൈതൃക പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. നേരത്തെ യോഗയും ഇറാനിലെ പുതുവത്സരാഘോഷമായ നൗറസും ഇതേ പട്ടികയില്‍ ഇടം നേടിയിരുന്നു. ഹരിദ്വാര്‍, അലഹബാദ്, ഉജ്ജയിനി, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.
 

click me!