
മെക്ക: സൗദിയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ പരമ്പരാഗത സൗദി വസ്ത്രം ധരിക്കണമെന്ന് മെക്ക ഗവര്‍ണറേറ്റ് നിര്‍ദേശിച്ചു. ഇതില്‍ ഇളവ് ആവശ്യമുള്ളവര്‍ നേരത്തെ അപേക്ഷ നല്‍കണമെന്ന് ഗവര്‍ണറെറ്റ് വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ പരമ്പരാഗത വസ്ത്രം ധരിക്കണമെന്ന് കഴിഞ്ഞ ദിവസം മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതുസംബന്ധമായി പഠനം നടത്താന്‍ പ്രത്യേക സമിതി രൂപീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സ്വദേശികള്‍ ജോലി ചെയ്യുമ്പോള്‍ സൗദിയുടെ പരമ്പരാഗത വസ്ത്രം ധരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. എന്നാല്‍ ചില മേഖലകളില്‍ ജോലി ചെയ്യുന്ന സൗദികള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, പ്രോജക്റ്റ് എഞ്ചിനീയര്‍മാര്‍, അടുക്കള ജോലിക്കാര്‍ തുടങ്ങിയവര്‍ ഇളവ് ലഭിച്ചവരുടെ പട്ടികയില്‍ പെടുമെന്നു ഗവര്‍ണരേറ്റ് വക്താവ് സുല്‍ത്താന്‍ അല്‍ ദോസരി പറഞ്ഞു. ഇളവ് ആവശ്യമുള്ള സ്ഥാപനങ്ങള്‍ മതിയായ കാരണസഹിതം തൊഴില്‍ മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതാനും ദിവസം മുമ്പ് മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ തായിഫിലെ ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ചപ്പോള്‍ സൗദി ജീവനക്കാര്‍ പരമ്പരാഗത വസ്ത്രം ധരിക്കാത്തത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനു കാരണം തിരക്കിയപ്പോള്‍ കമ്പനി അനുവദിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് സൗദി ജീവനക്കാര്‍ പരമ്പരാഗത സൗദി വസ്ത്രം ധരിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam