
ലോസ്അഞ്ചിലസ്: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഹോളിവുഡ് താരങ്ങളെപ്പോലും ഞെട്ടിക്കുകയാണ്. വന്‍ വാര്‍ത്ത പ്രധാന്യമാണ് സൗദി രാജകുമാരന്‍റെ സന്ദര്‍ശനം അമേരിക്കന്‍ മാധ്യമങ്ങളില്‍ ഉണ്ടാക്കുന്നത്.ലോസ് ആഞ്ചല്‍സിലെ ബവേര്‍ലി ഹില്‍സിലുള്ള ഫോണ്‍ സീസണ്‍സ് ഹോട്ടല്‍ മൊത്തം വാടകയ്ക്ക് എടുത്താണ് ഇപ്പോള്‍ ഇദ്ദേഹം ഹോളിവുഡ് താരങ്ങളെ ഞെട്ടിച്ചത്.
ഹോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ടതും, അമേരിക്കയിലെ തന്നെ ഏറ്റവും വിലയേറിയ ഹോട്ടലാണ് ഇത്.
ഹോളിവുഡിലെ പലരും ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു മുറി പോലും ഒഴിവില്ല. എല്ലാത്തിലും സൗദി സഘമാണ്.
ഇനി ആറ് ദിവസത്തേക്ക് ഹോട്ടലില്‍ ഒഴിവില്ല. 16 നിലകളുള്ള ഹോട്ടലാണിത്. 285 വിശാലമായ സ്യൂട്ട് റൂമുകളുണ്ട്. 185 ഗസ്റ്റ് റൂമുകളും 100 ആഡംബര മുറികളുമുള്ള ഹോട്ടലില്‍ ഒരു രാത്രിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 625 ഡോളറാണ്.
സൗദിക്കാര്‍ താമസിക്കുന്ന മുറികളുടെ വാടക ഒരു രാത്രിക്ക് 10000 ഡോളര്‍ വരും. രാജകുമാരന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഹോട്ടലിലെ പല ബോര്‍ഡുകളും ഭാഷ മാറ്റിയിട്ടുണ്ട്. മൊത്തമായി ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ മാറ്റി അറബി കൂടി ഉള്‍പ്പെടുത്തി. സൗദി സംഘത്തിന്‍റെ സൗകര്യം കണക്കിലെടുത്താണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam