നുഴഞ്ഞുകയറാന്‍ ശ്രമിച്ച 30 ഹൂതി വിമതരെ വധിച്ചെന്ന് സൗദി

Published : Dec 09, 2016, 07:06 PM ISTUpdated : Oct 04, 2018, 11:29 PM IST
നുഴഞ്ഞുകയറാന്‍ ശ്രമിച്ച 30 ഹൂതി വിമതരെ വധിച്ചെന്ന് സൗദി

Synopsis

യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിനടുത്ത് ഹരാതില്‍ വെച്ചാണ് ബുധനാഴ്ച രാത്രി സൗദി സുരക്ഷാ സേന ഹൂതി വിമതരെ വധിച്ചത്.. ഹൂതി സംഘം യമനില്‍ നിന്നും സൗദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് സൗദി സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവര്‍ക്കെതിരെ നടത്തിയ ആക്രമണത്തിലാണ്  30 പേര്‍ കൊല്ലപ്പെട്ടത്. ഹൂതികള്‍ക്ക് ഇറാനില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന ആയുധങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രവും നശിപ്പിച്ചതായി സൗദി സുരക്ഷാ വിഭാഗം വെളിപ്പെടുത്തി. നിരവധി ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. 

ഹൂതികളുടെ വാഹനങ്ങള്‍, തോക്കുകള്‍, മിസൈലുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു സൗദി സേനയുടെ ആക്രമണം. ആയുധങ്ങള്‍ കടത്താനും ആക്രമണം നടത്താനും ഹൂതികള്‍ നടത്തിയ പല ശ്രമങ്ങളും പരാജയപ്പെടുത്തിയതായി യമന്‍ ഭരണകൂടവും വെളിപ്പെടുത്തി. ഷബവ ഭാഗത്ത് ഹൂതികള്‍ കുഴിച്ചിട്ടിരുന്ന 600ഓളം മൈനുകള്‍ നശിപ്പിച്ചു. അതേസമയം യമനിലെ പുറത്താക്കപ്പെട്ട പ്രസിഡന്റിന്റെ സൈനിക മേധാവി ഫുഹാദ് അഹമദ് മഹ്യൂബ് ഒരു സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും,ഗുരുവായൂർ സ്ഥിരമായി വരുന്ന ദൈവവിശ്വാസിയായ ഒരാളായിരിക്കും കേരളത്തിലെ മുഖ്യമന്ത്രി:ടി എന്‍ പ്രതാപന്‍
മാസങ്ങളായി തുടരുന്ന കടുത്ത ചൂടിന് ആശ്വാസമാകും, മഴയും ആലിപ്പഴവും ഇടിമിന്നലും എത്തുന്നുവെന്ന് പ്രവചനം