
ജിദ്ദ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഹോട്ടലുകളില്‍ അടുക്കളയിലും ഭക്ഷണം തയ്യാറാക്കുന്ന മറ്റിടങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ കിഴക്കന്‍ പ്രവിശ്യാ നഗരസഭ ആവശ്യപ്പെട്ടു.ക്യാമറയിലെ വിവരങ്ങള്‍ ഒരുമാസത്തേക്കു സൂക്ഷിക്കണമെന്നും ആവശ്യം. ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഹോട്ടലുകളില്‍ ഭക്ഷണം തയ്യാറാക്കുന്നിടങ്ങളില്‍ല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിക്കുന്നത്.
ഹോട്ടലുകളില്‍ അടുക്കളയിലും ഭക്ഷണം തയ്യാറാക്കുന്ന മറ്റിടങ്ങളിലും ക്യാമറകള്‍ സ്ഥാപിക്ഷിച്ചിരിക്കണമെന്ന നിബന്ധന പ്രഥമ ഘട്ടത്തില്‍ നിര്‍ബന്ധപൂര്‍വ്വം സ്ഥാപിക്കേണ്ടതില്ലങ്കിലും പിന്നീട് നിര്‍ബന്ധമാക്കുമെന്നാണ് സൂചന. ഹോട്ടലുകളില്‍ ഭക്ഷണം തയ്യാറാക്കുന്നിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ ബലദിയ്യകള്‍ക്കും നിര്‍ദേശം നല്‍കിയതായി നഗരസഭ മേധാവി അബ്ദുല്‍ റഹ്മാന്‍ സാലിഹ് അല്‍ഷുഹൈല്‍ വ്യക്തമാക്കി.
ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഹോട്ടലുകളില്‍ ഭക്ഷണം തയ്യാറാക്കുന്നിടങ്ങളില്‍ല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിക്കുന്നത്.
പ്രഥമ ഘട്ടത്തില്‍ ഹോട്ടല്‍ ഉടമകൾക്ക് ക്യാമകള്‍ സ്ഥാപിക്കാന്‍ നിർദ്ദേശിച്ചുകൊണ്ടു സന്ദേശങ്ങള്‍ അയക്കും. ക്യാമറയിലെ വിവരങ്ങള്‍ ഒരു മാസസമയത്തേക്കു സൂക്ഷിച്ചിരിക്കണമെന്നാണ് നിബന്ധന. ആവശ്യമെങ്കില്‍ ഇവ പരിശോധിക്കുന്നതിനു വേണ്ടിയാണ്. പാചകം ചെയ്യുന്ന സ്ഥലങ്ങള്‍ ഭക്ഷണം കഴിക്കാനെത്തുന്നവർക്കു കാണുന്ന തരത്തില്‍ ഗ്ലാസ്സ് ഇട്ട് വേര്‍തിരിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്.
ഹോട്ടലുകളിലും മറ്റു ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും നിയമ ലംഘനം കണ്ടെത്തുന്നവര്‍ 940 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും നഗരസഭ നിര്‍ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam