
ആലുവ: ആലുവയിൽ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ വ്യാജ ലൈസൻസുകൾ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായ വ്യാജ ലൈസൻസ് പിടികൂടി. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ നടത്തിയ പരിശോധനയിലാണ് പാലക്കാട് നിന്നെത്തിയ ലോറി ഡ്രൈവറുടെ പക്കൽ നിന്ന് വ്യാജ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്.
ചങ്ങനാശ്ശേരി സ്വദേശിയുടെ പേരിൽ ഉള്ളതായിരുന്നു ലൈസൻസസ്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ലൈസൻസ് വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ലോറി ഡ്രൈവറായ പാലക്കാട് സ്വദേശി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ഞൂറ് രൂപ നൽകിയാണ് ലൈസൻസ് സംഘടിപ്പിച്ചതെന്ന് ഇയാൾ മൊഴി നൽകി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam