സൗദിയില്‍നിന്ന് നെറ്റ് കോളുകള്‍ക്കുള്ള വിലക്ക് നീങ്ങുന്നു

By Web DeskFirst Published Sep 14, 2017, 11:59 PM IST
Highlights

ഇന്റര്‍നെറ്റ്‌ വഴിയുള്ള വീഡിയോ കാളുകള്‍ക്കും വോയിസ്‌ കാളുകള്‍ക്കും നിലവില്‍ സൗദിയില്‍ നിയന്ത്രണമുണ്ട്‌. ഈ നിയന്ത്രണം അടുത്ത ബുധനാഴ്ച മുതല്‍ ഒഴിവാക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ്‌ ഐ.ടി മന്ത്രി അബ്ദുള്ള ബിന്‍ ആമിര്‍ അല സവാഹ അറിയിച്ചു. വാട്ട്സപ്പ്, സ്കൈപ്പ്, വൈബര്‍ തുടങ്ങിയ മൊബൈല്‍ ആപ്പുകളിലെ വീഡിയോ - വോയിസ്‌ കാളുകള്‍ ഇനി സൗദിയിലും ലഭ്യമായിരിക്കും. സേവനദാതാക്കളുമായി മന്ത്രാലയം പ്രതിനിധികള്‍ ഇത് സംബന്ധമായി ചര്‍ച്ച നടത്തി. ഉപയോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സേവനം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തും. ഏറ്റവും പുതിയ ടെക്നോളജി വഴി മെച്ചപ്പെട്ട സേവനം നല്‍കുന്നതിനു കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷനും, ടെലകോം കമ്പനികള്‍ക്കും മന്ത്രി നന്ദി പറഞ്ഞു. 2015 മാര്‍ച്ച് 15-നാണ് സൗദിയില്‍ വാട്ട്സപ്പ് കാളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഏതാനും ദിവസങ്ങള്‍ ഈ വിലക്ക് നീക്കിയിരുന്നെങ്കിലും വീണ്ടും നിയന്ത്രണം കൊണ്ടുവന്നു. സ്മാര്‍ട്ട്‌ ഫോണും സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുള്ള രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ഇന്റര്‍നെറ്റ് കാളുകള്‍ക്കുള്ള വിലക്ക് നീക്കുന്നത് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും.

click me!