നെഹ്റു തറക്കല്ലിട്ടു, ലോകത്തെ രണ്ടാമത്തെ വലിയ ഡാം മോദി രാജ്യത്തിന് സമര്‍പ്പിക്കും

Published : Sep 14, 2017, 09:09 PM ISTUpdated : Oct 05, 2018, 04:12 AM IST
നെഹ്റു തറക്കല്ലിട്ടു, ലോകത്തെ രണ്ടാമത്തെ വലിയ ഡാം മോദി രാജ്യത്തിന് സമര്‍പ്പിക്കും

Synopsis

അഹമ്മദാബാദ്: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡാം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 1961 ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വ്വഹിക്കുന്നത്. 

മോദിയുടെ ജന്മദിനമായ സപ്തംബര്‍ 17-നാണ് ഉദ്ഘാടനം നടക്കുക. 56 വര്‍ങ്ങള്‍ക്ക് ശേഷമാണ് ഡാം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത്.  ജന്മദിനത്തിന് മോദിക്ക് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്നും വരള്‍ച്ച ബാധിത പ്രദേശത്തേക്ക് ജലമെത്തിക്കാനുള്ള മോദി മുഖ്യമന്ത്രിയാ കലത്തെ പ്രയത്‌നത്തിന്റെ ബാക്കിപത്രമാണിതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ 30 ഗേറ്റുകള്‍ അടയക്കാന്‍ കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദ്ദേശിച്ചത്. ഗേറ്റുകള്‍ അടച്ച ശേഷം ഡാമിലെ ജലനിരപ്പ് 138മീറ്ററായി ഉയര്‍ന്നു. സംഭരണശേഷി 1.27 ക്യൂബിക് മീറ്ററില്‍ നിന്ന്  4.73 മില്ല്യണ്‍ ക്യൂബിക് മീറ്ററായി വര്‍ധിച്ചു.

പദ്ധതി പ്രവര്‍ത്തന സജ്ജമായാല്‍ 18 ലക്ഷം ഹെക്ടര്‍ ഭൂമിയിലേക്ക് ജലമെത്തിക്കാന്‍ സാധിക്കും. ഗുജറാത്തിലടക്കം 9000 ഗ്രാമങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഇസ്രയേൽ-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിൽ, ഖമനേയിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ മരണം 1000 കടന്നു
സര്‍ക്കാരിന് തിരിച്ചടി; മാര്‍ഗ നിര്‍ദേശങ്ങള്‍ അവഗണിച്ചു, ഇടുക്കിയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി