ദേശീയ ദിനം ആഘോഷിക്കാന്‍ സൗദി ഒരുങ്ങി

Published : Sep 23, 2017, 12:07 AM ISTUpdated : Oct 05, 2018, 12:38 AM IST
ദേശീയ ദിനം ആഘോഷിക്കാന്‍ സൗദി ഒരുങ്ങി

Synopsis

റിയാദ്: സൗദിയുടെ  എൺപത്തിയേഴാമത്‌ (87) ദേശീയ ദിനം ആഘോഷിക്കുന്നതിനായി വിവിധ ഗവർണറേറ്റുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പാർക്കുകളും നിരത്തുകളും ഷോപ്പിംഗ് മാളുകളുമെല്ലാം വർണാഭമാക്കി. സൗദി ദേശിയ ദിനം വിവിധ ജി.സി.സി രാജ്യങ്ങളും വിപുലമായാണ് ആഘോഷിക്കുന്നത്.

യു. എ ഇയിലും കുവൈറ്റിലും ബഹ്‌റൈനിലും സൗദി ദേശിയ ദിനത്തോട് അനുബന്ധിച്ചു വിവിധ പരിപാടികൾ നടക്കും.  സൗദി ദേശിയ ദിനം പൊതു അവധിയായിരിക്കുമെന്നു ഒമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിലെ വിവിധ രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റകളും വിപുലമായാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.

ദേശീയ ദിനമായ ശനിയാഴ്ച വാരാന്ത്യ അവധിയായതിനാൽ വിദ്യാലയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഞാറാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബുഷെഹർ ആണവനിലയത്തിന് നേരെ ആക്രമണം: റേഡിയോ ആക്ടീവ് മാലിന്യം ഗൾഫ് രാജ്യങ്ങൾക്ക് വെല്ലുവിളിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറി തിരുമാവളവൻ എംപി; 'അധികാരം പങ്കിടാനല്ല സ്ഥാനാർത്ഥിയായത്'