ഫ്ലൈ ദുബായ് വിമാനത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ പ്രചരിക്കാനില്ല. അന്വേഷണത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവെയ്ക്കും. ഇപ്പോൾ പ്രതികരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്ന ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. അതേസമയം, വിമാനത്തിലെ അക്രമസംഭവത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
ഫ്ലൈ ദുബായ് വിമാനത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ പ്രചരിക്കാനില്ല. അന്വേഷണത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവെയ്ക്കും. ഇപ്പോൾ പ്രതികരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ബുധനാഴ്ചയാണ് ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ കത്തിക്കുത്തുണ്ടായത്. സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണം ചെറുത്ത സ്മിത് മച്ചാർ ഇതിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറന്നുനൽകി. ഇതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റുയാത്രക്കാർ അക്രമിയെ കീഴ്പ്പെടുത്തി. പിന്നാലെ വിമാനത്തിൽ യാത്രചെയ്യുകയായിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.