സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സൗദി ഓജര്‍ തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Published : Aug 09, 2016, 07:08 PM ISTUpdated : Oct 05, 2018, 12:57 AM IST
സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സൗദി ഓജര്‍ തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Synopsis

കഴിഞ്ഞ എട്ടുമാസമായി നേരിടുന്ന തൊഴിലല്‍ പ്രശ്നം വിവരിച്ചുകൊണ്ടാണ് നിവേദനം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ ആശ്വാസം നല്‍കുന്നുവെങ്കിലും ശമ്പള കുടിശ്ശികയും ആനുകൂല്യവും ലഭ്യമാകാന്‍ കാലതാമസമെടുക്കുമെന്നാണ് ക്യാമ്പിലെത്തിയ കേന്ദ്ര സഹമന്ത്രി അറിയിച്ചത്. മാസങ്ങളായി നാട്ടിലേക്ക് പണം അയക്കാത്തതിനാല്‍ തങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ ദുരിതത്തിലാണ്.  ഈ സാഹചര്യത്തില്‍ മറ്റു രാജ്യക്കാര്‍ അവരുടെ തൊഴിലാളികള്‍ക്കു ചെയ്യുന്നതുപോലെ അത്യാവശ്യമായ സാമ്പത്തിക സഹായം അനുവദിച്ച് താല്‍ക്കാലിക ആശ്വാസത്തിന് വഴികണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം

വി.കെ സിങിന്റെ സന്ദര്‍ശനത്തോടെ ഭക്ഷണവും വെള്ളവും ചികിത്സയുമടക്കമുള്ള പ്രാഥമിക സൗകര്യങ്ങള്‍ തിരിച്ചുകിട്ടിയെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് അറുതി വന്നിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു. ആയതിനാല്‍ സംസ്ഥാനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സൗദി ഓജറിലെ 414 മലയാളികളായ തൊഴിലാളികളുടെ പൂര്‍ണവിവരങ്ങളും നിവേദനത്തൊപ്പം മുഖ്യമന്ത്രിക്ക് ഇ മെയില്‍ ചെയ്തിട്ടുണ്ട്. 300ല്‍ താഴെ മലയാളികള്‍ മാത്രമേ സൗദി ഓജറില്‍ ഉള്ളൂവെന്ന് നേരത്തെ പിണറായി വിജയന്‍ പറഞ്ഞിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം
ഒന്നര ലക്ഷം സീരിയൽ ബൾബുകളുമായി ഫോർട്ട് കൊച്ചിയിലെ മഴ മരം പൂത്തുലയും; നിറം ഏതെന്നറിയാൻ ആകാംക്ഷയിൽ ആയിരങ്ങൾ