സൗദിയിൽ എണ്ണ കരുതല്‍ ശേഖരം 266 ബില്യൺ ബാരലായി ഉയർന്നു

Published : Jul 09, 2016, 06:42 PM ISTUpdated : Oct 05, 2018, 01:09 AM IST
സൗദിയിൽ എണ്ണ കരുതല്‍ ശേഖരം 266 ബില്യൺ ബാരലായി ഉയർന്നു

Synopsis

റിയാദ്: സൗദിയിൽ എണ്ണ കരുതല്‍ ശേഖരം 266 ബില്യൺ ബാരലായി ഉയർന്നു. അതേസമയം പ്രതിദിന ആഭ്യന്തര എണ്ണ ഉപഭോഗം 30 ലക്ഷം ബാരലായി ഉയർന്നിട്ടുണ്ട്. സൗദി അറേബ്യയിൽ അതേ നിലയിൽ എണ്ണ ഉൽപ്പാദനം തുടരുന്ന പക്ഷം 70 വർഷത്തെ ഉൽപ്പാദനത്തിനു മതിയായ എണ്ണ ശേഖരം രാജ്യത്തുളളതായി അധികൃതർ അറിയിച്ചു. 

എണ്ണ കരുതൽ ശേഖരം 266 ബില്യൺ ബാരലായി വർദ്ധിപ്പിക്കുന്നതിന് സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ പ്രതിദിനം 10.2 ദശലക്ഷം ബാരലൽ എന്ന തോതിലാണ് രാജ്യത്തെ എണ്ണ ഉൽപ്പാദനം. 1987 ൽ രാജ്യത്തെ എണ്ണ കരുതൽ ശേഖരം 170 ബില്യൺ ബാരലായിരുന്നു.

1989 ൽ ഇതു 260 ബില്യൺ ബാരലായി ഉയർന്നു. പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തിയതും നിലവിലെ എണ്ണപ്പാടങ്ങൾ
ഉൽപ്പാദനം വർദ്ധിപ്പിച്ചതും എണ്ണയുടെ കരുതൽ ശേഖരം വർദ്ധിക്കാൻ കാരണമായി. പ്രതിദിന ആഭ്യന്തര എണ്ണ ഉപഭോഗം 30 ലക്ഷം ബാരലായും ഉയർന്നിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്