സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി പ്രവാസി ക്ഷേമനിഥി ബോര്‍ഡ്

Published : Oct 26, 2017, 11:41 PM ISTUpdated : Oct 05, 2018, 01:53 AM IST
സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി പ്രവാസി ക്ഷേമനിഥി ബോര്‍ഡ്

Synopsis

ജിദ്ദ: കേരള പ്രവാസി ക്ഷേമനിധി അംഗത്വ കാര്‍ഡ് ഇനിമുതല്‍ സൗദിയില്‍ നിന്നും ലഭ്യമാകും. മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കുകയെന്ന ലക്ഷ്യമാക്കി പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷനും അംഗത്വ കാര്‍ഡും അംശാദായ അടവും പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനെയാക്കിയാതായി ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങള്‍ ആകുന്നതിനുള്ള പ്രവത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേന ആക്കിയതായി ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ് ദമ്മാമില്‍ അറിയിച്ചു. ഇനിമുതല്‍ രജിസ്‌ട്രേഷനും അംഗത്വവും കാര്‍ഡു വിതരണവും അംശാദായ അടവുമെല്ലാം ഓണ്‍ലൈന്‍ മുഖേനെ ചെയ്യാന്‍ കഴിയും.

സൗദിയില്‍വെച്ചുതന്നെ  അംഗത്വ കാര്‍ഡു പ്രിന്റ് ചെയ്തു നല്‍കാനും ഇനി കഴിയും. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങള്‍ ആയവരുടെ പെന്‍ഷന്‍ തുക 2000 രൂപയാക്കി വര്‍ദ്ധിപ്പിക്കാനും മരണാനന്തര സഹായം ഒരു ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചതായും  ബോര്‍ഡ് ഡയറക്ടര്‍ പറഞ്ഞു. അഞ്ചു വര്‍ഷം 300 രൂപവെച്ച് അടക്കുന്നവര്‍ക്കാണ് അറുപതു വയസിനു ശേഷം പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുക. എസ്.ബി.ഐ യെ കൂടാതെ മറ്റു ബാങ്കുകളിലും ഇനി അംശാദായം അടക്കാന്‍ കഴിയുമെന്നും ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ്
'അവർ ഒരാളെ തിന്നു. എനിക്ക് സ്വാതന്ത്ര്യം വേണം'; വെളിപ്പെടുത്തലിന് പിന്നാലെ അപ്രത്യക്ഷയായ ഗബ്രിയേല, എപ്സ്റ്റീൻ ഫയൽസിൽ