കമ്പനികളുടെ കരാര്‍ കുടിശികയുടെ വിതരണം സൗദി തുടങ്ങി

Published : Nov 19, 2016, 06:28 PM ISTUpdated : Oct 04, 2018, 05:03 PM IST
കമ്പനികളുടെ കരാര്‍ കുടിശികയുടെ വിതരണം സൗദി തുടങ്ങി

Synopsis

സര്‍ക്കാറിന്‍റെ വിവിധ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്ന കരാര്‍ കമ്പനികള്‍ക്കു നല്‍കാനുള്ള കരാര്‍ തുകയില്‍ 40 ബില്ല്യന്‍ റിയാല്‍ ധന മന്ത്രാലയം വിതരണം ചെയ്തതായി ദേശീയ കോണ്‍ട്രക്റ്റിംഗ് കമ്പനി തലവന്‍ ഫഹദ് അല്‍ ഹമ്മാദി അറിയിച്ചു. 

കമ്പനികൾക്ക് ലഭിക്കാനുള്ള കുടിശികയില്‍ 25 ശതമാനമാണ് ഇപ്പോള്‍ വിതരണം ചെയ്തത്.  ബാക്കി നല്‍കാനുള്ള തുകയില്‍ 80 ശതമാനവും അടുത്ത ദിവസങ്ങളില്‍ തന്നെ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഫഹദ് അല്‍ ഹമ്മാദി പറഞ്ഞു. 

കരാര്‍ കുടിശിക പൂര്‍ണമായും ലഭിക്കുന്നതോടെ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകും. ഇതോടെ രാജ്യത്തെ വിപണന മേഖലയിൽ അടുത്ത വർഷത്തോടെ പുത്തൻ ഉണര്‍വ്വ് പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.

സർക്കാരിൽ നിന്നും കരാര്‍ കുടിശിക ലഭിക്കാത്തതിനാല്‍ രാജ്യത്തെചില കമ്പനികൾ തൊഴിലാളികള്‍ക്കു ശമ്പളം പോലും നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. പല തൊഴിലാളികളും ജോലിചെയ്യുന്നതിൽ നിന്നും വിട്ടു നിന്നിരുന്നു.

ഈ സാഹചര്യത്തിൽ രാജ്യത്തെ കരാര്‍ കമ്പനികള്‍ക്കുള്ള കുടിശിക കൊടുത്തു തീര്‍ക്കുന്നതിനു സാമ്പത്തിക സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ ഇടക്കാല സർക്കാർ'; സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ
മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, ആക്രമണങ്ങളിൽ മൗനം തുടർന്ന് ബിജെപി