സൗദിയില്‍ അഞ്ച് ദിവസം കൊണ്ടു പെയ്‍തത് ഒന്നരക്കൊല്ലത്തെ മഴ!

Published : Feb 18, 2017, 07:54 PM ISTUpdated : Oct 04, 2018, 08:06 PM IST
സൗദിയില്‍ അഞ്ച് ദിവസം കൊണ്ടു പെയ്‍തത് ഒന്നരക്കൊല്ലത്തെ മഴ!

Synopsis

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ അഞ്ച് ദിവസം കൊണ്ട് പെയ്തത് ഒന്നര വര്‍ഷം കൊണ്ട് ലഭിക്കേണ്ട  മഴയായിരുന്നുവെന്ന് കിഴക്കന്‍ പ്രവിശ്യാ നഗരസഭ അറിയിച്ചു. ശക്തമായി പെയ്ത മഴയിൽ വെള്ളക്കെട്ടായ റോഡുകളില്‍ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമെല്ലാം വെള്ളം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് നഗരസഭയും അധികൃതരും.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ പെയ്ത ശക്തമായ മഴയിൽ 57,60,000 കുബിക് മീറ്റര്‍ മഴ വെള്ളമാണ് ദമ്മാമില്‍ നിന്നും കടലിലേക്കു ഒഴുകിയതെന്ന് നഗരസഭ വക്താവ് മുഹമ്മദ് അല്‍ സ്വഫ്‌യാന്‍ പറഞ്ഞു.

ശക്തമായി പെയ്ത മഴയിൽ വെള്ളക്കെട്ടായ റോഡുകളില്‍ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമല്ലാം വെള്ളം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് നഗരസഭയും ബലദിയ്യ അധികൃതരും.

തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് ശേഷം കിഴക്കൻ പ്രവിശ്യയിൽ ഇന്ന് പ്രസന്നമായ കാലാവസ്ഥയാണ് അനുഭപ്പെട്ടത്. അതേസമയം കിഴക്കന്‍ പ്രവിശ്യയുള്‍പ്പെടെ സൗദിയുടെ പലഭാഗങ്ങളിലും പൊടിക്കാറ്റടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉള്ളതെല്ലാം ശമ്പളത്തിനും പെന്‍ഷനും പോവുന്നു; തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് യുഡിഎഫ്
വോട്ട് പാട്ടിന് ജാനകിയുടെ തകർപ്പൻ സ്റ്റെപ്പുകൾ; ഇലക്ഷൻ കമ്മീഷന്റെ റാപ്പിനൊപ്പം ചുവടുവെച്ച് വൈറൽ താരം ജാനകി ഓംകുമാർ