പലസ്‌തീന്‍ വിഷയം; അമേരിക്കന്‍ നിലപാട് തള്ളി സൗദി

Web Desk |  
Published : Apr 16, 2018, 12:45 AM ISTUpdated : Jun 08, 2018, 05:45 PM IST
പലസ്‌തീന്‍ വിഷയം; അമേരിക്കന്‍ നിലപാട് തള്ളി സൗദി

Synopsis

അമേരിക്കന്‍ നിലപാടിനെ ലോക രാഷ്ട്രങ്ങള്‍ നിരസിച്ചതാണന്ന് രാജാവ് ഓര്‍മപ്പെടുത്തി

സൗദി: പലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാട് തള്ളി സൗദി രംഗത്ത്. തലസ്ഥാനം പലസ്തീനിലേക്കു മാറ്റാനുള്ള നീക്കം നേരത്തെ ലോകരാജ്യങ്ങള്‍ തള്ളിയതാണെന്ന കാര്യം അമേരിക്ക ഓര്‍ക്കണമെന്ന് സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. ഹൂതികള്‍ക്ക് സഹായം നല്‍കുന്ന ഇറാന്‍ നിലപാടിനെതിരേയും സല്‍മാന്‍ രാജാവ് ആഞ്ഞടിച്ചു. അറബ് ഉച്ചകോടിയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ദമ്മാമില്‍ നടക്കുന്ന 29-ാം അറബ് ഉച്ചകോടിയില്‍ പലസ്തീന്‍ പ്രശ്‌നം മുഖ്യ വിഷയമാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ഉച്ചകോടിക്ക് ഫലസ്തീനിലെ ഖുദ്‌സ് എന്ന പേര് ചേര്‍ത്ത് ഖുദ്സ് ഉച്ചകോടി എന്ന് രാജാവ് നാമകരണം നല്‍കി. രാഷ്രീയമായ പരിഹാരമാണ് യമന്‍ പ്രശ്‌നത്തിലുണ്ടാവേണ്ടതെന്നും അദേഹം പറഞ്ഞു.  

ഗള്‍ഫ് രാഷ്ട്ര ഉടമ്പടി പ്രകാരം രാഷ്രീയമായ പരിഹാരമാണ് യമന്‍ പ്രശ്‌നത്തിലുണ്ടാവേണ്ടത്. യമനില്‍ ദുരിതമനുഭവിക്കുന്ന ജനതക്ക് സഹായം നല്‍കാനുള്ള അന്താരാഷ്ര നീക്കങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കും. ഇറാന്‍ നല്‍കുന്ന മിസൈലുകള്‍ ഉപയോഗിച്ച്  ഹൂതികള്‍ സൗദി നഗരങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയാണ്. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകളേയും സല്‍മാന്‍ രാജാവ് വിമര്‍ശിച്ചു. 

സൗദി അറേബിക്കെതിരെ ഹൂതികള്‍ നടത്തുന്ന മിസൈല്‍ ആക്രമങ്ങളെ ഈജിപ്ഷ്യന്‍ പ്രസിഡണ്ടും ഉച്ചകോടിയില്‍ ശക്തമായി വിമര്‍ശിച്ചു. സിറിയന്‍ വിഷയവും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാവും. അതേസമയം അറബ് ഉച്ചകോടിക്ക് മുന്നോടിയായി 24 രാഷ്ട്രങ്ങളില്‍ നിന്നുള്ള സൈനികരുടെ സംയുക്ത പരിശീലനങ്ങളും അഭ്യാസ പ്രകടനങ്ങളും ഇന്നലെ ജുബൈലില്‍ നടന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ
എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, 'ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം'