വാഹന പരിശോധനക്കിടെ പൊലീസിനെ തടഞ്ഞു; ബാലസംഘം ഭാരവാഹികള്‍ക്കെതിരെ കേസ്

By Web DeskFirst Published Apr 15, 2018, 11:26 PM IST
Highlights
  • പൊലീസിനെ തടഞ്ഞ ബാലസംഘം  ഭാരവാഹികള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ എസ്ഐക്കെതിരെ തട്ടിക്കറിയ ബാലസംഘം ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. ജോലി തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ബാലസംഘം ഭാരവാഹികളായ അജയ് അശോക്, വിഷ്ണുരാജ് എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ട്രാഫിക് പൊലീസിൻറെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 

ഹെൽമറ്റില്ലാതെ ബൈക്കോടിച്ചതിനാണ് സിപിഎമ്മിൻറെ പോഷക സംഘടനയായ ബാലസംഘത്തിൻറെ ജില്ലാ ഭാരവാഹികളെ ട്രാഫിക് എസ്ഐ തടഞ്ഞത്. ഇതേ തുടർന്ന് വാക്കു തർക്കമുണ്ടായി. തുടര്‍ന്ന് ഹെൽമെറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടിച്ചതിനാൽ ലൈസൻസ് തിരികെ നൽകിയിരുന്നു.

അതേ സമയം വാഹനപരിശോധനക്കിടെ ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ച് പൊലീസുകാർ ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടികാട്ടി ബാലസംഘം പ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകി. വീഡിയോ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. പൊലീസ് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു. 

click me!