സൗദിയില്‍ നിന്നും വിദേശത്തേക്ക് അയക്കുന്ന പണത്തില്‍ കുറവ്

Published : Sep 30, 2017, 11:19 PM ISTUpdated : Oct 05, 2018, 02:53 AM IST
സൗദിയില്‍ നിന്നും വിദേശത്തേക്ക് അയക്കുന്ന പണത്തില്‍ കുറവ്

Synopsis

റിയാദ്: സൗദിയിൽ നിന്ന് ഈ വർഷം വിദേശികൾ സ്വദേശത്തു അയച്ച പണത്തിൽ 770 കോടി റിയാലിന്‍റെ കുറവ്. വിദേശികളയച്ച പണത്തിൽ ഏകദേശം 30 കോടി റിയാലിന്‍റെ കുറവാണു കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ സൗദിയിൽനിന്നു വിദേശികൾ സ്വദേശത്തു അയച്ച പണത്തിൽ ഏഴര ശതമാനം കുറവ്.  രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലയളവിൽ വിദേശികളയച്ചത് 9484 കോടി റിയാലാണ്.

അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശികളയച്ചത് 10259 കോടി റിയാലായിരുന്നു. ഏകദേശം 770 കോടി റിയാലിന്റെ കുറവാണു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം ഉണ്ടായത്. വിദേശികളയച്ച പണത്തിൽ ഏകദേശം 30 കോടി റിയാലിന്‍റെ കുറവാണു കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ വർഷം ജൂണിൽ വിദേശികൾ സ്വദേശത്തേക്കു അയച്ച 1580 കോടി റിയാൽ സർവ്വകാല റെക്കോർഡ് ആയിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം വിദേശികളയച്ച പണത്തിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. 2005 മുതൽ 2016 വരെയുള്ള കാലയളവിൽ തുടർച്ചയായി വർദ്ധനവ് ഉണ്ടായ ശേഷമാണു വിദേശികൾ അയക്കുന്ന പണത്തിൽ ഇപ്പോള്‍ കുറവ് സംഭവിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതിയ ദൗത്യത്തിന് പിന്തുണ തേടിയെന്ന് മേയർ വിവി രാജേഷ്; ആലപ്പുഴയിലെ വീട്ടിലെത്തി ജി സുധാകരനെ കണ്ടു, പൊന്നാടയണിയിച്ചു
വര്‍ഗീയ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി