വാഹനങ്ങളുടെ അമിത വേഗം; സൗദിയിൽ കൂടുതൽ ക്യാമറകള്‍ സ്ഥാപിക്കുന്നു

Published : Jan 01, 2017, 07:12 PM ISTUpdated : Oct 04, 2018, 05:15 PM IST
വാഹനങ്ങളുടെ അമിത വേഗം; സൗദിയിൽ കൂടുതൽ ക്യാമറകള്‍ സ്ഥാപിക്കുന്നു

Synopsis

സൗദിയിൽ വാഹനങ്ങളുടെ അമിത വേഗത കണ്ടെത്തുന്നതിനു കൂടുതൽ ക്യാമറകള്‍ സ്ഥാപിക്കുന്നു. കിഴക്കൻ പ്രവിശ്യയിൽ റോഡപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ ക്യാമറകള്‍ സ്ഥാപിക്കുന്നത്.

വാഹനങ്ങളുടെ അമിത വേഗത കണ്ടെത്തുന്നതിനായി ദമ്മാം ജുബൈല്‍ ഹൈവേയില്‍ സഞ്ചരിക്കുന്ന 31 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യാ ട്രാഫിക് സുരക്ഷാ സമിതി മേധാവി എന്‍ജിനീയര്‍ സുല്‍ത്വാന്‍ അല്‍സഹ്‌റാനി അറിയിച്ചു.

റോഡപകടങ്ങള്‍ കുറച്ചു കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷണാര്‍ത്ഥം ഇത്രയും സാഹിര്‍ ക്യാമറകള്‍ സ്ഥാപിച്ചത്. മറ്റു ഹൈവേകളിലും ഇത്തരത്തിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും.

കിഴക്കന്‍ പ്രവിശ്യയില്‍ റോഡപകടങ്ങള്‍ കുറച്ചു കൊണ്ടു വരുന്നതിനുള്ള മാര്‍ഗങ്ങൾ പഠിക്കാനും അവ നടപ്പിലാക്കാനും പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദശിച്ചിരുന്നു.

കഴിഞ്ഞ വർഷം പ്രവിശ്യയില്‍ പേരാണ് റോഡപകടങ്ങൾ മൂലം മരിച്ചത്. എന്നാൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കിയതിനാൽ റോഡപകടങ്ങളും നിയമ ലംഘനങ്ങളും കുറച്ചു കൊണ്ട് വരുന്നതിനു സാധിച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കറുത്ത ഷർട്ട് ധരിച്ച് വനിത സംവരണ ബില്ലിന്‍റെ പകർപ്പ് കത്തിച്ച് സ്റ്റാലിൻ,മുഖ്യമന്ത്രിയുടെ ചെന്നൈയിലെ വസതിയിലും കറുത്ത കൊടി ഉയർത്തി
ചെന്നിത്തലയെ പിന്തുണച്ച സുധാകരന്‍റെ മനംമാറ്റത്തിൽ ഞെട്ടി നേതാക്കൾ, രാഹുലിന്‍റെ താക്കീത് കാറ്റിൽ പറത്തി, വിവാദം കൊഴുക്കുന്നു