സൗദിയിലെ സ്‌കൂളുകളില്‍ സേവന പരിശീലനം നിര്‍ബന്ധമാക്കുന്നു

Published : Aug 10, 2016, 06:39 PM ISTUpdated : Oct 04, 2018, 05:29 PM IST
സൗദിയിലെ സ്‌കൂളുകളില്‍ സേവന പരിശീലനം നിര്‍ബന്ധമാക്കുന്നു

Synopsis

റിയാദ്: സൗദിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു സേവന പരിശീലനം നിര്‍ബന്ധമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കു ആഴ്ചയില്‍ നാലുമണിക്കൂര്‍ സേവന പരിശീലനം നല്‍കിയിരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ  ഉത്തരവ്.

പൊതുസമൂഹത്തിനു ഉപകാരപ്രദമാകുന്ന സേവന മനോഭാവം വളർത്തിയെടുക്കുന്നതിന്‍റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്കു സേവന പരിശീലനം നിര്‍ബന്ധമാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിദ്യാര്‍ത്ഥികള്‍ക്കു ആഴ്ചയില്‍ നാലുമണിക്കൂര്‍ സേവന പരിശീലനം നല്‍കിയിരിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അല്‍ ഈസാ ഉത്തരവ് പുറപ്പെടുവിച്ചു. 

മരങ്ങളുടെ തൈ നട്ടുപിടിപ്പിക്കല്‍, സ്‌കൂളുകള്‍,  ആശുപത്രികള്‍, മറ്റു പൊതുസ്ഥലങ്ങൾ വൃത്തിയാക്കല്‍ തുടങ്ങിയ വിവിധ സേവനങ്ങളിലൂടെയാണ് വിദ്യാര്‍ത്ഥികൾക്ക് പരീശീലനം നല്‍കുക.  അടുത്ത അധ്യയന വർഷം മുതല്‍ ഇത് ആരംഭിക്കും.

ആദ്യ വർഷം ആഴ്ചയില്‍ 2 മണിക്കൂറും പിന്നീട് ഓരോ വര്‍ഷം ഓരോ മണിക്കൂര്‍ വെച്ച് വര്‍ധിപ്പിച്ച് നാലുമണിക്കൂര്‍ വിദ്യാർത്ഥികൾ ഇത്തരം സേവന പ്രവർത്തികളിൽ ഏർപ്പെടുന്ന നിലക്കു പദ്ധതി നടപ്പിലാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സൗദിയിലെ എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി